“പിന്നെ നിങ്ങള് അങ്ങോട്ട് ഉണ്ടാക്കി വെച്ചേക്കുവല്ലേ. കയറി പോടീ അകത്ത് അവളുടെയും അവളുടെ തള്ളയുടെയും ഒരു പൂതോട്ടം..”
അവൾ ഒരു ദേഷ്യത്തോടെ അകത്തേക്കു കയറി പോയി. അമ്മ എലിസബത് പൊട്ടാത്ത പൂ ചട്ടികൾ അതൊക്കെ അവിടെ വെച്ച് അടുക്കള വശത്തേക് പോയി വേറെ ഒന്നും അല്ലാ ഈ മാപ്പിള യേ ഇവർക്ക് പേടിയാ എന്ന് തോന്നുന്നു.
ഞാൻ മുതലാളി യുടെ അടുത്ത് ചെന്ന്.
“എടാ തടി ഇന്ന് പുലർച്ചെ തന്നെ വേറെ ഒരു ടീം ന് കൊടുത്തു അവർ കാശും തന്നു ലോഡ് വന്നു മുറിച്ചു പിസ് ആക്കി കൊണ്ട് പോയി.”
“നന്നായി. ഇല്ലേ നമ്മൾ കഷ്ടപെട്ടേനെ.”
“പിന്നെ ഒറ്റിയത് മില്ലിൽ ഉള്ള ഒരുത്തവനാ. നമുക്ക് പണി ഉണ്ടാകാം.
ഇനി എന്താ പണി ”
“എന്നാപണി.
ലോറി കഴുകി ഇട്ടോളാം. അത് കഴിഞ്ഞു വീട്ടിലേക് പൊക്കോളാം. ഓണം ഒക്കെ അല്ലെ നാളെ അതുകൊണ്ട് രണ്ട് മൂന്ന് ദിവസം ഞാൻ ലീവ് ആയിരിക്കും വീട്ടിൽ കുറച്ച് പണി ഉണ്ട്.”
“എന്നാൽ ശെരി.”
മുതലാളി ഉള്ളിലേക്ക് കയറി പോയി
ഞാൻ വേറെ എന്ത് ചെയ്യാൻ വെറുതെ വന്നു.എന്ന് പറഞ്ഞു ലോറിയിലെ നോക്കി അത് ഇന്നലെ മഴ ഒക്കെ കൊണ്ട് മൊത്തം ക്ലീൻ ആയി ആയിരുന്നു കിടന്നേ.
പിന്നെ ഒന്നും നോക്കില്ല അവരുടെ ഗാർഡനിൽ ഇന്നലെ തകർത്തത് ഒക്കെ ഞാൻ ശെരി ആക്കുകയായിരുന്നു. ചെടികൾ എല്ലാം സെറ്റ് ആക്കി. കുറയെ ഒക്കെ പോയെങ്കിലും അതിന്റെ തണ്ട് മുറിച് ഞാൻ പിന്നെയും പാക്കി വെച്ച്. എല്ലാം നീറ്റ് ആക്കിയ ശേഷം. വീട്ടിലേക് നോക്കിയപ്പോൾ ഇതെല്ലാം കണ്ടു കൊണ്ട്
ജൂലി മുകളിൽ നിന്ന് നോക്കുന്നുണ്ടായിരുന്നു. ഞാൻ ഒക്കെ അല്ലെ എന്ന് പറഞ്ഞു കൈ കൊണ്ട് ആക്ഷൻ കാണിച്ചിട്ട്. ഞാൻ വീട്ടിലേക് പോന്നു.