രാഹുൽ വേഗത്തിൽ പുറത്തേക് പോയി ഗേറ്റ് തുറന്നു അവന്റെ ഓട്ടോ യുമായി ഉള്ളിലേക്കു വന്നു.. അവർ തന്നെ ബോധം പോയ പോലെ കിടക്കുന്ന ഹാരിസിനെ തൂക്കി എടുത്തു വണ്ടിയിൽ ഇട്ടു..
ടാ. അവളെവിടെ..അജ്മൽ ചോദിച്ചു.
ആര്.. പെട്ടന്ന് ചേച്ചി യെ ഓർമ്മയിൽ കിട്ടാതെ ഞാൻ ചോദിച്ചു..
എടാ.. ഈ തെണ്ടി പീഡിപ്പിക്കാൻ നോക്കിയില്ലേ അവൾ തന്നെ..
എന്റെ വണ്ടിയിൽ ഉണ്ടാവും.. ഞാൻ ഇങ്ങോട്ട് കയറിയപ്പോൾ അവളുടെ കയ്യിൽ നിന്നും രക്ഷപെട്ട അവളോട് ഞാൻ ആണ് വണ്ടിയിൽ പോയി ഇരിക്കാൻ പറഞ്ഞത്.. നിങ്ങൾ വാ.. കാണിച്ചു തരാം..
പോടാ… ഈ മണ്ടൻ എന്തേലും പറഞ്ഞെന്ന് കരുതി.. മുന്നോട്ട് നടക്കുന്നതിന് ഇടയിൽ രാഹുൽ എന്നെ തടഞ്ഞു കൊണ്ട് ഓട്ടോയിലേക് കയറി..
എടാ.. പൊട്ട.. ഇപ്പോൾ അവൾ ആരാണെന്നു നിനക്ക് മാത്രമേ അറിയൂ.. ഇനി ഞങ്ങൾ കൂടേ അറിഞ്ഞാൽ ആ കൊച്ചിന് വെളിയിൽ ഇറങ്ങാൻ മാനകേട് ആയിരിക്കും.. അത് കൊണ്ട് നീ തന്നെ അവളെ വീട്ടിൽ കൊണ്ട് പോയി വിട്.. ഇയാളെ ഞങ്ങളൊന്ന് ഹോസ്പിറ്റലിൽ എത്തിക്കട്ടെ..
രാഹുൽ പറഞ്ഞത് ശരിയാണ്.. ഇനിയും ആരേലും അറിയുന്നതിലും നല്ലതെല്ലേ ഞാൻ മാത്രം ആരാണെന്ന് അറിയുന്നത്..