പിന്നെയും ചവിട്ടുവാനുള്ള ദേഷ്യത്തോടെ എന്റെ നേരെ ചീറി അടുക്കുന്ന നേരം പെട്ടന്ന് തന്നെ ഒഴിഞ്ഞു മാറി… ഉരുണ്ടു..
ഈ നാറികൊക്കെ നല്ല ആരോഗ്യമുണ്ട്.. ചവിട്ടിന് തന്നെ എന്താ ശക്തി…
എഴുന്നേൽക്കാൻ പോലും കഴിയുന്നില്ല..
നെഞ്ചിൽ ചവിട്ടിയ വേദനയോടെ മതിലിൽ കൈ വെച്ചു ഞാൻ പതിയെ എഴുന്നേറ്റു…
വീണ്ടും കയ്യിൽ കിട്ടിയ ഇരയെ കടിച്ചു കീറുവാനുള്ള ദേഷ്യത്തോടെ ഓടി അടുത്ത ഹാരിസിന്റെ വയറ്റിലേക്ക് ഞാൻ ആഞ്ഞു ചവിട്ടി…
രണ്ടടി ബേക്കിലെക് ഞാൻ പോയെങ്കിലും ഹാരിസ്.. പുറത്തേക്കുള്ള വാതിലിൽ ഇടിച്ചു റൂമിന് പുറത്തേക് വീണു..
വളരെ പെട്ടന്ന് തന്നെ എന്റെ രണ്ടു കൂട്ടുകാർ കൂടേ അവിടേക്കു എത്തി..
രാഹുലും അജ്മലും…
എന്താടാ.. എന്തുവാ പറ്റിയത്.. അവർ അയാളെ നോക്കാതെ എന്റെ അടുത്തേക് ഓടി വന്നു കൊണ്ട് ചോദിച്ചു..
ഈ നാറി ഒരു പെൺകുട്ടിയെ.. ബാക്കി മുഴുവനക്കാതെ ഹാരിസിന്റെ മുഖത്തേക് നോക്കി ഞാൻ പല്ല്റുമ്മി…
ഇതെന്താ.. നിന്റെ ഷേർട്ടിൽ ചവിട്ടിയ അടയാളം..
ചോദിക്കാൻ വന്ന എനിക്കുള്ള ആ നായ യുടെ സമ്മാനമാണ്..