പ്ടാ.. ചെറുതായി മുകളിലെ മാത്രം കുറ്റി ഇട്ടത് കൊണ്ടാണെന്നു തോന്നുന്നു എന്റെ ഒരു ചവിട്ടിൽ തന്നെ ബോൾട് ഇളകി വാതിൽ തുറന്നു..
ഞാൻ നോക്കുമ്പോൾ ചേച്ചി ഹാരിസിക്കയുടെ കൈ വലയത്തിൽ പിടയുകയാണ്.. ഫോൺ നിലത്ത് കിടക്കുന്നുണ്ട്.. അതാരോ ചവിട്ടി പൊട്ടിച്ചത് പോലെ..
എന്നെ കണ്ട ഉടനെ തന്നെ ഹാരിസിക്ക അവളെ വിട്ടു.. ചേച്ചി എന്റെ അടുത്തേക് ഓടി വന്നു.. കൈകളിൽ പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.. ജാബിറെ ഇയാൾ.. ഇയാൾ എന്നെ..
അവിടെ നടന്നത് എന്താണെന്ന് മനസിലാക്കുവാൻ അവളുടെ ഉടുപ്പ് കണ്ടാൽ തന്നെ അറിയുമായിരുന്നു. ഇട്ടിരുന്ന ടോപ്പിൽ കൈകളുടെ ഭാഗത്ത് കീറൽ വന്നിട്ടുണ്ട്…
ഞാൻ പെട്ടന്ന് തന്നെ ചേച്ചിയോട് ഓട്ടോയിലേക് പോയി ഇരിക്കുവാൻ പറഞ്ഞു..
ചേച്ചി വളരെ വേഗത്തിൽ അവിടെ നിന്നും പുറത്തേക് പോയി..
കണ്ടാൽ മാന്യനെ പോലെ നടക്കുന്ന ഒരാളാണ് ഈ ഹാരിസിക്ക.. നാട്ടിലെ അറിയപ്പെടുന്ന പൊസിഷനിൽ എല്ലാം അയാളുണ്ട്.. മാനേജർ ആയും കമ്മിറ്റിയിലെ അങ്കമായും എല്ലാം..