ഛെ..
കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ എന്റെ ശവം ആയിരിക്കും പുറത്തേക് വരിക.. ഒരു ആവേശത്തിൽ ഓടി വന്നതാണ്…
ഞാൻ പെട്ടന്ന് തന്നെ ഫോണെടുത്ത് ഓട്ടോ സ്റ്റാന്ഡിലെ കൂട്ടുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക് മെസ്സേജ് അയച്ചു…
സ്കൂളിൽ ചെറിയ പ്രശ്നമുണ്ട് പെട്ടന്ന് വരുവാൻ പറഞ്ഞു കൊണ്ട്..
സ്കൂളിൽ ആരെയും കാണുന്നില്ല… വളരെ പെട്ടന്ന് തന്നെ ഓഫീസ് ബ്ലോക്കിലേക് ഞാൻ ഓടി കയറി..
ആരും തന്നെ ഇല്ല.. ഇത് ചേച്ചിയെ കുടുക്കുവാൻ ആരോ മനഃപൂർവം ഉണ്ടാക്കി
എടുത്ത കെണി ആണെന്ന് തോന്നുന്നു…
സ്കൂളിലെ മാനേജർ ഹാരിസിക്കയെ കുറിച്ച് കുറച്ചു നാളായി ഓരോ പരാതി കേൾക്കുവാൻ തുടങ്ങിയിട്ട്.. ഓട്ടോ ഓടിക്കുന്നവർ ആയത് കൊണ്ട് തന്നെ നാട്ടിൽ നടക്കുന്നത് എല്ലാം പെട്ടന്ന് അറിയുവാൻ പറ്റും.. വല്ല മതിൽ ചാട്ടമോ അവിഹിതമോ അങ്ങനെ എന്ത് തന്നെ ആണേലും.. കൂടുതലും കൂട്ടത്തിൽ ഉള്ളവർ തന്നെ ആയിരിക്കും… ചാടുന്നത് എന്ന് മാത്രം..
മാനേജറുടെ റൂമിന് അരികിലേക് എത്തുമ്പോൾ തന്നെ ഉള്ളിൽ നിന്നും ചേച്ചിയുടെ കരയുന്ന ശബ്ദം കേൾക്കാം..