ഞാൻ വീണ്ടും വീണ്ടും വീണ്ടും ഹലോ എന്ന് ചോദിച്ചു കൊണ്ട് എന്റെ ഓട്ടോ സ്റ്റാർട്ട് ചെയ്തു.. സ്കൂൾ ലക്ഷ്യമാക്കി കുതിച്ചു…
❤❤
മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉയരുന്നുണ്ട്.. ചേച്ചിയെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടോ… ഉണ്ടാവാം അതെന്റെ സംശയം അല്ല അത് തന്നെ ആണ് ശരി.. അതാണെല്ലോ അവിടെ നിന്നും തെറി വിളികൾ കേൾക്കുന്നത്…
കുറച്ചു നേരം മുന്നേ മാത്രമേ അവരെ പരിചയപ്പെട്ടിട്ടുള്ളു വെങ്കിലും മനസ്സിൽ നിറയെ ആ മുഖമാണ്.. ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.. ഇത്തയുടെ കൂടേ ആയിരുന്നോ..
അല്ല എന്റെ ഇത്ത യുടെ കൂടെയല്ലേ.. പിന്നെ ആരുടേ കൂടേ.. ഇനിയും ചിന്തിച്ചു നിന്നാൽ ചേച്ചി യെ ഉപദ്ർവിക്കുന്നവരിൽ രക്ഷപെടുത്താൻ കഴിയില്ല.. എന്റെ ആക്സിലേറ്റർ പതിയെ സ്പീഡിൽ തിരിയാൻ തുടങ്ങി…
പെട്ടന്ന് തന്നെ സ്കൂളിന്റെ അടുത്തേക് എത്തി..
ഗേറ്റ് തുറന്നു ഉള്ളിലേക്കു കയറുമ്പോഴാണ് ആരെയും സഹായത്തിനു വിളിക്കാതെ വന്നത് ഓർത്തത്..