കുഞ്ഞിന്റെ മുഖമെല്ലാം ചുവന്നു തുടിത്തിട്ടുണ്ട്.. ആസിയ ഇത്തയും അങ്ങനെ തന്നെ ഇപ്പം കരയും എന്ന പോലെ ആണ് ഇത് വരെ നിന്നിരുന്നത്..
ആസിയ ഇത്ത പെട്ടന്ന് തന്നെ കുഞ്ഞിനെ വാങ്ങി ഉമ്മ വെച്ചു കൊണ്ട് മൂടുവാൻ തുടങ്ങി..
അവരുടെ ആ പ്രവർത്തിയിൽ തന്നെ അറിയാം അവർക്ക് ആ കുഞ്ഞ് എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്ന്..
ചുറ്റിലും ഉമ്മയും അടുത്തുള്ള കുറച്ചു പേരും ഉണ്ടായിരുന്നു.. കുട്ടിയുടെ അവസ്ഥയിൽ ഞാൻ അവരെ ഒന്നും ശ്രദ്ധിച്ചിരുന്നില്ല…
ഹാവൂ സമാധാനമായി.. ഞങ്ങൾ ആകെ ബേജാറായി ജാബി..
ഇനി പേടിക്കണ്ട.. ഞാൻ ഇടക്കിടെ ഇങ്ങനെ ഉള്ള ഫസ്റ്റ് ഐട് വിഡിയോ കാണുന്നത് കൊണ്ട് തന്നെ അതിലെ ശുഷ്‌റൂക്ഷ പരീക്ഷിച്ചത് ആയിരുന്നു.. അത് ഏതായാലും നന്നായി..
ഉമ്മ.. ഹോസ്പിറ്റലിൽ പോകണം.. കുഞ്ഞിനെ തൊണ്ടയിൽ കല്ല് കുണ്ടുങ്ങിയ ഭാഗത്ത് വല്ല മുറിവോ മറ്റോ ഉണ്ടേൽ ഇൻഫെക്ഷൻ ഉണ്ടാവും…
ആ.. അത് പറഞ്ഞത് ശരിയാ.. മോളെ.. ആസിയ നീ വേഗം മാറ്റി ഇറങ്ങിക്കോ.. ഇവന്റെ ഓട്ടോയിൽ തന്നെ പോകാം.. ഉമ്മ അതും പറഞ്ഞു കുഞ്ഞിനെ ആസിയ ഇത്തയുടെ കയ്യിൽ നിന്നും വാങ്ങി…
❤❤❤