ആഹാ.. അത് ശരി.. ചേച്ചി അല്ലെ എന്നെ വിളിച്ചത്..
ഞാനോ..
അതേ ചേച്ചി തന്നെ.. ഞാൻ ഫോണെടുത് ഹലോ എന്ന് ചോദിച്ചപ്പോൾ ആരും മിണ്ടുന്നില്ല…പക്ഷെ പെട്ടന്ന് ചേച്ചി യുടെ കരച്ചിൽ കേട്ടു… അതാ ഞാൻ…
അത് നന്നായി എന്റെ അമ്മയാണ് നിന്നെ അവിടെ എത്തിച്ചത്…
അയ്യെ.. ഏത് അമ്മ.. ചെവിയുടെ അമ്മ എനിക്ക് വിളിച്ചിട്ടൊന്നും ഇല്ല..
പോടാ ഇത് എന്റെ ദേവി യാണ്.. എന്റെ ഇഷ്ട്ട ദേവത.. ചേച്ചി ചിരിച്ചു കൊണ്ട് എന്റെ കയ്യിൽ തട്ടി പറഞ്ഞു…
ഹോ.. അങ്ങനെ… ചേച്ചി യുടെ മനസിന്റെ വിങ്ങൽ കുറേശെ പോയെന്ന് തോന്നുന്നു…
എന്നാൽ പിന്നെ പോകുവല്ലേ..
കുറച്ചു നേരം കൂടി ഇരിക്കാം..
അത് എന്തെ…
ഹേയ് ഒന്നുമില്ല ജാബി.. ഞാൻ പണ്ട് ഒരുപാട് വട്ടം വന്നിട്ടുണ്ട് ഇവിടെ..
ഹേ.. ഒറ്റക്കോ..
ഹേയ് അല്ല.. ഒരാൾ കൂടേ ഉണ്ടാവാറുണ്ട്..
ആരാ കാമുകനാണോ….
എന്റെ ചോദ്യത്തിൽ ചേച്ചി പെട്ടന്ന് മുഖം തിരിച്ചു.. കൂടുതൽ പറയാൻ ഇഷ്ട്ടമില്ലാത്തത് പോലെ… വീണ്ടും ആ കുന്നിൻ മുകളിൽ നിന്നും കണ്ണെത്താ ദൂരത്തേക് നോക്കി ഇരുന്നു..