നിനക്കറിയുമോ.. എന്റെ വീട്ടിലേക് വന്നു എന്നെ പഠിപ്പിക്കാൻ എല്ലാ സഹായവും അയാൾ ചെയ്യാമെന്ന് പറഞ്ഞിരുന്നു… പിന്നെ അയാളെ കുറിച്ച് നാട്ടിൽ നല്ല പേരയത് കൊണ്ട് തന്നെ വീട്ടിൽ അമ്മയും അച്ഛനും വേണ്ട എന്ന് പറഞ്ഞു…
എന്നാലും അയാളുടെ ഭാര്യ എനിക്ക് പോക്കറ്റ് മണിയായി കുറച്ചു പൈസ തരും.. പക്ഷെ അതിന് ഞാൻ ഒഴിവുണ്ടാവുമ്പോൾ ആ വീട്ടിൽ പോയി സഹായിക്കാറുണ്ട്..
ആദ്യമായി ചേച്ചിക് മനസ്സ് തുറന്നു സംസാരിക്കാൻ ഒരാളെ കിട്ടിയത് പോലെ എന്നോട് എല്ലാം പറയുവാൻ തുടങ്ങി…
ഇടക് ശബ്ദം ഇടറുമ്പോൾ അറിയാം.. അവളെ ഈ സംഭവം എത്ര മാത്രം വേദന പെടുത്തി എന്ന്..
ഹാരിസിക്കയുടെ ഭാര്യ.. സുല്ഫത്.. എന്റെ സ്വന്തം ചേച്ചി തന്നെ ആയിരുന്നു… അവർക്ക് ഞാൻ അനിയത്തിയും.. അത്രമാത്രം എന്നെ അവർ സ്നേഹിച്ചിരുന്നു..
ഈ പൈസ തരുന്നതിനു അവിടെ പോയി സഹായിക്കുബോൾ ചേച്ചി എന്നെ വഴക്ക് പറയും.. നീ എന്തിനാ അതെടുക്കുന്നത് ഇതെടുക്കുന്നത് എന്നൊക്കെ…
സ്നേഹ ത്തോടെ ഉള്ള ശാസന കേൾക്കാൻ തന്നെ നല്ല സുഖമാണ് ജാബി..
ചേച്ചി പറഞ്ഞു പറഞ്ഞു മറ്റെവിടെയോ എത്തിയ പോലെ..