ഒരു തുടക്കം കിട്ടാത്ത പോലെ..
എന്താണ് സംസാരിക്കുക.. സാരമില്ല എന്ന് പറയണോ.. ഞാൻ ആകെ ഒന്നും മിണ്ടാൻ കഴിയാതെ നിന്നു.. ചേച്ചിയും അങ്ങനെ തന്നെ..
ചേച്ചി.. അവസാനം ഞാൻ തന്നെ വീണ്ടും വിളിച്ചു..
എന്റെ മുഖത്തേക് ഒന്ന് ചിരിക്കാൻ എന്ന പോലെ ശ്രമിച്ചു കൊണ്ട് ചേച്ചി നോക്കി..
വിഷമം ആയോ..
ഏയ്.. എന്ത് വിഷമം.. ഇതൊക്കെ പെണ്ണിന് ജീവിതത്തിൽ അനുഭവിക്കാൻ ഉള്ളതാണ്…
എന്നാലും… എന്റെ ഉള്ളിൽ നിന്നും പെട്ടന്ന് അങ്ങനെയാണ് വന്നത്.. വന്നപ്പോൾ ആണ് അങ്ങനെ പറയേണ്ടി ഇല്ലായിരുന്നു എന്ന് തോന്നിയത്..
ആകെ ഒരു വിഷമം മാത്രമേ ഉള്ളു..
ഞാൻ എന്താണെന്നു അറിയാതെ ചേച്ചി യുടെ മുഖത്തേക് നോക്കി…
ആ മാനേജർ ഹാരിസിക്ക.. എന്റെ അയൽവാസി ആണ്.. അയാൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല… വീണ്ടും സങ്കടം നിറഞ്ഞു വാക്കുകളോട് കൂടി ചേച്ചി പറഞ്ഞു..
ഞാൻ അയാളുടെ വീട്ടിൽ എന്നും പോകാറുണ്ട്.. അയാളുടെ മോൾക് ട്യൂഷൻ പോലും ഞാനാണ് എടുക്കുന്നത്..
ഞാൻ അയാളെ ഇത് വരെ ഒരു ജേഷ്ട്ടനെ പോലെ ആയിരുന്നു കണ്ടത്.. എന്നിട്ടും.. അവളുടെ വാക്കുകളിൽ തന്നെ അയാളെ എങ്ങനെ കണ്ടതാണെന്ന് നിറഞ്ഞിരുന്നു..