കുറച്ചു കൂടേ മുകളിലേക്ക് പോയപ്പോൾ സാധാരണ ഞങ്ങളുടെ വണ്ടി നിർത്തിയുടുന്ന ഭാഗത്തേക് ഓട്ടോ എത്തി…
വണ്ടിയിൽ നിന്നും കുടിക്കുവാൻ വെച്ച കുപ്പിവെള്ളവും എടുത്തു പുറത്തേക്കു ഇറങ്ങി..
ഇവിടെ എത്തിയപ്പോൾ ആണെന്ന് തോന്നുന്നു ആൾക്ക് ബോധം വന്നത്..
ഇത് ഏതാണ് സ്ഥലമെന്ന പോലെ എന്റെ മുഖത്തേക് നോക്കുന്നുണ്ട്…
പേടിക്കണ്ട.. നമ്മുടെ നാട്ടിൽ തന്നെയാണ്.. മുഖത്തു ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു..
അവളുടെ കയ്യിലെക് വെള്ളം കുപ്പി നീട്ടി കൊടുത്തു മുഖമൊക്കെ ഒന്ന് കഴുകുവാൻ പറഞ്ഞു…
എനിക്കാണേൽ മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ട്..
ആ നാറിയുടെ ഒരു ചവിട്ട് അടി നാവിക് ഇട്ടു കിട്ടിയോ എന്നാണ് സംശയം…
മുകളിൽ നിന്നും ഒരു കുഞ്ഞു അരുവി പാറയിൽ തട്ടി തട്ടി ചാടി ഇറങ്ങി വരുന്നുണ്ട് കുറച്ചു മാറി.. ഞങ്ങൾ ഇടക് ഇവിടെ വരുമ്പോൾ ആ വെള്ളമാണ് കുടിക്കാറുള്ളത്..
ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട് പോയി എന്റെ ആവശ്യം തീർത്തു വന്നു..
മുഖമെല്ലാം ഒന്ന് വൃത്തിയായി കഴുകി..
ചേച്ചി ആ സമയം എല്ലാം ഒന്ന് നേരെ ആക്കിയിരുന്നു…
എന്റെ കയ്യിലേക് കുപ്പി തന്നു കൊണ്ട്.. കഴുത്തിൽ ഉണ്ടായിരുന്ന ഷാൾ എടുത്തു കൈകളിൽ കൂടേ ഇട്ടു.. ആ കീറിയ ഭാഗങ്ങൾ മറച്ചു വെച്ചു…