അവളെന്നെ നോക്കി ചീറികൊണ്ട് കൈയ്യിലിരുന്ന ഫോണെടുത്ത് ഒരു വീഡിയോ പ്ലേ ചെയ്യ്തു…അത് കണ്ടതും ഞെട്ടലിൻ്റെ കാഠിന്യം ഒന്നൂടി ഇരട്ടിച്ചൂന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും… ഏത്…നമ്മുടെ ചോദിച്ചു പോയവൻ ഊമ്പി….ആ ഐറ്റം.. ബാറിന്റെ ഉള്ളിൽ നിന്നും നന്ദു കുപ്പിയും വാങ്ങി വണ്ടിയിലേക്ക് കയറുന്നു… പിന്നാലെ ഞാൻ വണ്ടി എടുക്കുന്നു പോകുന്നു…ശുഭം…. കേൾക്കുമ്പോൾ ചെറിയ കാര്യം.. പക്ഷേ എനിക്കല്ലേ അറിയൂ റേഷൻകാർഡീന്ന് പേര് പോകൂന്ന്….
” എന്താ ഒന്നും പറയാനില്ലേ…. രണ്ട് തെറി കൂടി പറ…. ”
എൻ്റെ മിണ്ടാട്ടം കണ്ടതും അവള് കടുപ്പത്തിൽ പറഞ്ഞു…അപ്പൊ തെറി വിളിച്ചതാണ് ഈ കലിപ്പിന് മൊത്തം കാരണം….
” അത് പിന്നെ പെങ്ങളെ…. ”
” മിണ്ടിപ്പോകരുത്….അവൻ്റെ പെങ്ങള് വിളി….നീ എനി ഒന്നും പറയണ്ട ബാക്കി നാളെ രാവിലെ… ”
ഞാൻ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവള് അതും പറഞ്ഞ് നടക്കാൻ തുടങ്ങി…
” അയ്യോ…പോകല്ലേ…നില്ല്….സോറി… ”
അവളുടെ മുന്നിലേക്ക് വട്ടം നിന്ന് ഞാൻ തടഞ്ഞു…
” വഴീന്ന് മാറടോ… എനിക്ക് നിൻ്റെ സോറി വേണ്ടാ… ”
അവളെന്നെ തട്ടിമാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു
” എടോ പ്ലീസ് ഞാൻ അപ്പോളുള്ള ദേഷ്യത്തിൽ പറഞ്ഞതാ…അമ്മയെങ്ങാനും അറിഞ്ഞാ പിന്നെ എന്നോട് ജന്മത്തിൽ മിണ്ടത്തില്ല…. ”
ഞാൻ അവളെ വിടാതെ മുന്നിൽ നിന്ന് അവളെ നോക്കി പറഞ്ഞു
” അറിയണം… മകൻ്റെ കാര്യം മൊത്തമായിട്ട് അമ്മ അറിയട്ടെ… ”
അവള് വിടുന്ന പ്രശ്നമില്ല എന്നർത്ഥത്തിൽ പറഞ്ഞു…. അതോടെ എനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലാന്ന് മനസ്സിലാക്കിയ ഞാൻ ഒന്നും പറയാതെ അവളുടെ മുന്നിന്ന് മാറി നിന്നു…
പക്ഷെ അടുത്ത നിമിഷം എന്നെ ഞെട്ടിച്ചു കൊണ്ട് അവളെന്റെ മടിക്കുത്തിന് പിടിച്ച് അവളോടടുപ്പിച്ചു…ഞാൻ ഞെട്ടി അവന്മാരെ നോക്കി ഭാഗ്യം എല്ലാം നല്ല ഉറക്കത്തിലാണ്… അല്ലേൽ ഞാനവളെ പെഴപ്പിച്ചൂന്ന് വരെ കളിയാക്കി പറയും….