എതാണ്ടക്കയോ അവൻ്റെ കൈയ്യിലേക്ക് കുത്തി കേറ്റി അവളെന്റെ നേരെ തിരിഞ്ഞു…
” അല്ല സാറിനിന്ന് വല്ല്യ മൈൻ്റൊന്നുമില്ലല്ലോ… എന്നാപറ്റി… ”
എന്നെ നോക്കി ഒരാക്കിയ ചിരിയോടെ അവള് ചോദിച്ചു..
” മൈൻ്റാക്കാൻ നീയാരാ… ഉർവശിയോ… അതോ രംഭയോ… ”
ഞാൻ ഒരൊഴുക്കൻ മട്ടിൽ അവളെ നോക്കി മറുപടി പറഞ്ഞു
” ആ ചൂടിലാണല്ലോ…നേരത്തെ അയച്ച പിക്ക് കണ്ടിട്ടാണോ… ഈ കലിപ്പ്… ”
എൻ്റെ മറുപടി കേട്ടതും അവള് ഒരാക്കിയ ചിരിയോടെ പറഞ്ഞു…അവൾടെ പിക്ക്….അതെനിക്ക് അങ്ങ് പിടിച്ചില്ല…അപ്പൊ എങ്ങനാ തൊടങ്ങികൂടേ
” എടി പുല്ലേ… നിനക്കെന്തിൻ്റെ കഴപ്പാ…അവിശ്യമില്ലാതെ എന്നെ തട്ടികളിക്കാൻ ഞാൻ എന്താ മൈരേ നിന്റെ പാവയാണോ…അവൾടെ ഒരു പിക്ക്…നീ കൊറേ ഒണ്ടാക്ക്….ഒരു ബാറിന്റെ മുന്നിൽ നിന്നെന്ന് കരുതി എന്നെ ഇവിടാരും ഒരു പറിയും ചെയ്യത്തില്ല… ”
ഉള്ളിലുള്ള ദേഷ്യവും അവളോടൊരിക്കലും തോറ്റുകൊടുക്കില്ല എന്നുള്ള എൻ്റെ വാശിയും മുഴുവനായും ഞാൻ ആ വാക്കുകളിൽ പ്രകടമാക്കിയിരുന്നു….എന്താലും എൻ്റെ സംസാരവും ഭാവവും കണ്ട് അവള് ഞെട്ടിയിട്ടുണ്ട്….പക്ഷെ സംഭവം ഏറ്റു എന്ന് കരുതിയ എന്നെ ഞെട്ടിക്കുന്ന സംഭവം ആയിരുന്നു പിന്നീട് നടന്നത്…
” ഡാ പട്ടി മിണ്ടിപ്പോകരുത്….ആളറിയാതെ ഒരു തെറ്റ് ചെയ്യ്ത് പോയപ്പോൾ ഒരു സോറി പറയാൻ വന്ന എൻ്റെ കൈയ്യും പിടിച്ച് തിരിച്ച്… രാവിലെ വേണ്ടാ വേണ്ടാന്ന് കരഞ്ഞു പറഞ്ഞിട്ടും ഒരു കാര്യവുമില്ലിതെ ബൈക്കിൽ എന്നെ കൊല്ലാൻ നോക്കിയതും പോരാ ഇപ്പൊ കെടന്ന് വാചകം അടിക്കുന്നോ… ”
അവള് ചീറി കൊണ്ട് എൻ്റടുത്തേക്ക് വന്നപ്പോൾ സത്യം പറഞ്ഞാ ഞാൻ ഞെട്ടിപോയി…ഇനി ഇവക്ക് വല്ല ബാധയും കോറിയോ…അങ്ങനാണേൽ ഇന്നിവിടെ ദുർഗ്ഗാഷ്ടമി…ഈ പന്നീടെ മോളെന്നെ കൊല്ലും….അവന്മാരെ നോക്കിയപ്പോൾ ഇവിടൊരാള് ചത്താലും എണീക്കില്ലാന്നുള്ള മട്ടിലുള്ള കെടപ്പും…
” എന്താ…വായ അടഞ്ഞു പോയോ…. പിന്നെ നീയെന്താ പറഞ്ഞേ ഒരു ബാറിന്റെ മുന്നിൽ നിന്നെന്ന് കരുതി നിന്നെ ആരും ഒന്നും ചെയ്യില്ലാന്നോ…എന്നാ ഇതും കൂടി കാണ് നീ…നാളെ മാഡത്തിന് രാവിലെ ഞാൻ കാണിക്കാൻ പോകുന്നത് ആ പിക്കല്ല… ഇതാ…. “