ഞാൻ പറഞ്ഞ് തീർന്നതും ശ്രീ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” സത്യം… വഴിയേ പോയ പണി എരന്ന് വാങ്ങിയതാ മൈരൻ…. ”
ഇത്തവണ നന്ദുവായിരുന്നു… പക്ഷെ എനിക്ക് തിരിച്ചൊന്നും പറയാൻ ഇല്ലായിരുന്നു.. കാരണം അവന്മാര് പറയുന്നതിലും കാര്യമുണ്ട്….
” ഒന്ന് പോടേയ്…. ഇതിനിപ്പൊ എന്താ ഇത്രയ്ക്കുള്ളേ…അവള് ചുമ്മാ പേടിപ്പിക്കുന്നതാ… അല്ലെങ്കിൽ പിന്നെ ഫോണ് ചെയ്യാൻ വണ്ടി ഒതുക്കിയതാന്ന് പറയണം… ”
അഭി എന്നെ നോക്കി ആ ആശ്വാസ വാക്കുകൾ പറഞ്ഞു തന്നപ്പോളാണ് ഞാനും അതോർത്തത്…ഇതിനും മാത്രം എന്താ ഇപ്പൊ ഇവിടെ…എൻ്റെ കൈയിൽ കുപ്പി ഒന്നും ഇല്ലല്ലോ… പിന്നെ അവള് എന്ത് പുളുത്താനാ…
” അഭീ നീയൊരു സംഭവാടാ… നിനക്കാടാ കൂട്ടത്തിൽ കുറച്ചെങ്കിലും വിവരം ഉള്ളവൻ…. ”
പറഞ്ഞു തന്ന ആശ്വാസ വാക്കുകൾക്ക് നന്ദി എന്നോണം ഞാൻ അവനെ ഒന്ന് പൊക്കി…
” പിന്നെ ഇയാള് കൈയ്യും കെട്ടി ഇരുന്നല്ലേ ഫോണ് വിളിക്കുന്നത്… ”
അഭിയെ നോക്കി ഞാൻ പറഞ്ഞ് തീർന്നതും നന്ദു ഫോണ് നീട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു… അപ്പോഴാണ് അവൻ പറഞ്ഞപോലെ ഫോട്ടോയിൽ കൈയ്യും കെട്ടി നിൽക്കുന്ന എന്നെ കണ്ടത്… അപ്പൊ ആ പ്ലാൻ മൂഞ്ചി…
” അതിനിപ്പൊ എന്താ വേറെ വല്ല കള്ളവും അങ്ങ് പറഞ്ഞാ പോരേ…അല്ലേലും ഞാൻ പറഞ്ഞില്ലേ അത്രക്കൊന്നൂല്ല്യ…ഇത് ചുമ്മാ അവളുടെ ഒരു ഷോ നീ പേടിക്കേണ്ടടാ… ”
അഭി വീണ്ടും ആശ്വാസ വാക്കുകൾ പറഞ്ഞു തന്നപ്പോൾ എന്നാ പിന്നെ വരുന്നടുക്കെ വച്ച് കാണാം എന്നായി ഞാനും… പിന്നെ സാധാരണ രീതിയിൽ പിള്ളാരോട് സംസാരിച്ച് ഭക്ഷണവും കഴിച്ച് സമയം തള്ളിനീക്കി…അന്ന് ഞാൻ മാത്രമടിച്ചില്ല…എന്തോ ഒരു മൂഡില്ലായിരുന്നു… പിന്നെ രാത്രി ആയപ്പോൾ അവന്മാര് കയറി കെടന്നു…എനിക്ക് കളി കാണണമായിരുന്നു… തെറ്റിദ്ധരിക്കല്ലേ മക്കളെ ഫുട്ബോളാണ് ഉദ്ദേശിച്ചത്….
അങ്ങനെ പിള്ളേരൊക്കെ ഉറങ്ങിയപ്പോൾ ഫോണിൽ തോണ്ടി കൂറേ നേരം സമയം തള്ളിനീക്കി… അപ്പോഴേക്കും ഏതാണ്ട് മാച്ച് തുടങ്ങാറായിരുന്നു… അപ്പോഴാണ് റൂമിലേക്ക് അവള് കയറി വന്നത്…
” മ്മ്….മ്മ്…. ”
റൂമിന്റെ ഡോറ് തുറന്നതും ഒരു ചിരിയോടെ അവളൊന്ന് ചുമച്ചു…അതിനൊന്ന് പാളി നോക്കുക അല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല…അത് കണ്ടതും അവള് പെട്ടന്ന് അതുവിൻ്റെ അടുത്ത് പോയി ഇഞ്ചക്ഷൻ എടുക്കുന്ന പരിപാടിയിലേക്ക് കടന്നു…ഞാൻ ഫോണിൽ മാത്രമാക്കി എൻ്റെ ശ്രദ്ധ…