ദിവ്യാനുരാഗം 7 [Vadakkan Veettil Kochukunj]

Posted by

” ആ നീ ആരുടെ കാലിൻ്റെ ഇടയിൽ ആയിരുന്നു മൈരേ… ”

മുറിയിൽ കേറിയ എന്നെ നോക്കി നന്ദു ചോദിച്ചു

” ഉറങ്ങി പോയെടാ…അതാ… ”

അവൻ്റെ ചോദ്യത്തിന് ഞാൻ ഒരൊഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് ബെഡിൽ ഇരുന്നു

” എന്താ നിനക്കൊരു പരുങ്ങല് പോലെ… ”

ശ്രീ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ ചോദിച്ചു

” എന്ത് പരുങ്ങല്….. ”

ഞാൻ അവനെ നോക്കി എന്തെന്നർത്ഥത്തിൽ ഗൗരവത്തിൽ മറുപടി ചോദിച്ചു

” ഒന്നൂല്ല…മറ്റെ നിന്റെ നേഴ്സ് പെണ്ണ് നിന്നെയും നോക്കി ഇവിടെ വന്നായിരുന്നു….അപ്പൊ ചുമ്മാ ഒന്നെറിഞ്ഞു നോക്കിയതാ… ”

അവൻ ചിരിച്ചുകൊണ്ട് എനിക്ക് മറുപടി തന്നു…

” അവളോ…എന്നെ നോക്കിയോ… ”

ഞെട്ടലോടെ ഞാൻ അവനെ നോക്കി ചോദിച്ചു

” അല്ല നിൻ്റച്ഛനെ…. അങ്ങേരാണല്ലോ ഞങ്ങളോടൊപ്പം ഉണ്ടാവാറ്…. ”

ശ്രീ എന്തോ പറയും മുൻപേ നന്ദു കേറി പറഞ്ഞു

” അല്ല അതിന് നീയെന്തിനാ കെടന്ന് ഞെട്ടുന്നെ….സത്യം പറ മൈരേ വല്ല കണ്ണംതിരുവും കാണിച്ചോ… ”

അതു എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു

” പഫാ നാറി…അതൊന്നല്ല… ”

അവനെ ഒരാട്ടാട്ടിയതിന് ശേഷം ഞാൻ സംഭവം അവന്മാരോട് പറഞ്ഞു…

 

” അടിപൊളി…അവള് നിന്നേം കൊണ്ടേ പോകൂ… ”

Leave a Reply

Your email address will not be published. Required fields are marked *