” എത്തിയല്ലോ…അപ്പൊ ശരി…മേലാൽ എനി എൻ്റെ നെഞ്ചത്തോട്ട് കയറാൻ വരരുത്… ”
വണ്ടീന്നിറങ്ങിയ അവളെ നോക്കി ഞാൻ പറഞ്ഞു…
” മ്മ്….. പരിഗണിക്കാം…. ”
പതിവ് ചിരിയോടെ തന്നെ അവളെനിക്ക് മറുപടി തന്നു…അത് ഒരൊഴുക്കൻ മട്ടിൽ തള്ളി നീക്കി ഞാൻ വണ്ടി തിരിക്കാൻ തുടങ്ങി..
” അതേ ഒരു ചായ കുടിച്ചിട്ട് പോവാം… ”
തിരിച്ച് പോകാൻ തുടങ്ങിയ എന്നെ നോക്കി അവള് ചോദിച്ചു
” ഓ….വേണ്ടേ…അതില് വല്ല വിഷവും കലക്കി തരാനായിരിക്കും…. നിന്റെമറ്റവന് കൊണ്ടുപോയി കൊടുക്ക്…. ”
ഞാൻ അവളെ നോക്കി പുച്ഛത്തോടെ മറുപടി പറഞ്ഞു
” ഹേയ് ഇല്ല… വിഷത്തിനൊക്കെ എന്താ വില…ഞാൻ തൽക്കാലം ഒരു വിമ്മിൽ ഒതുക്കാം എന്ന് കരുതിയതാ…വേണ്ടെങ്കിൽ വേണ്ട…. ”
എന്റെ മറുപടി കേട്ടതും ഒരു കുസൃതി കലങ്ങിയ ചിരിയോടെ അവള് പറഞ്ഞു…അതിന് കടുപ്പത്തിലൊന്ന് നോക്കുക അല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല….മൈരത്തി ഐസ്ക്രീം തലമണ്ടയിൽ കേറി ചത്തുപോട്ടേന്ന് മനസിൽ പ്രാകാൻ മറന്നില്ല കേട്ടോ…. അത് എൻ്റെ ഒരു സമാധാനത്തിന്….ഏത് അങ്ങനയേലും ഞാനൊന്ന് ആശ്വസിക്കട്ടടേയ് ഈ മാരണത്തിൻ്റെ കൈയ്യീന്ന്….
തുടരും….