കൊഞ്ചം കൊഞ്ചം പുരിയും അണ്ണാ…
ടാ.. ഇപ്പൊ മനസ്സിലായോടാ ഇതെന്റെ ആരാണെന്നു… ഇനി ഒരിക്കൽ കൂടി നീയൊക്കെ എന്നെ കളിയാക്കീന്ന് എന്റെ മാമൻ അറിഞ്ഞാൽ പിന്നെ നീയൊന്നും ജീവനോടെ കാണില്ല…
അവന്മാർ പേടിച്ചു നിൽക്കാണെന്നു മനസ്സിലാക്കിയ ഞാൻ വേഗം മാമന്റെ അടുത്തോട്ടു ചെന്ന് കയ്യിൽ പിടിച്ചുകൊണ്ടു വല്ല്യ ആളെ പോലെ പറഞ്ഞതും മാമൻ തലയിൽ ഒരു കൊട്ടും തന്നുകൊണ്ട് എന്നെയും കൂട്ടി ബൈക്കിന്റെ അടുത്തോട്ടു നടന്നു..
ഡീ നീയിപ്പോ എന്താ പറഞ്ഞേ.!! ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ ആളുകളുടെ മുന്നിൽ വെച്ച് എന്നെ മാമാന്ന് വിളിക്കല്ലെന്ന്… അതിന്റെ അർത്ഥം വേറെയാ മോളെ…
എനിക്കറിയാം ഞാനത് ഉദ്ദേശിച്ചു തന്നാ പറഞ്ഞേ…
എന്ത്…
മാമൻ വണ്ടി എടുക്ക് എന്നിട്ട് എന്നെ എവിടേലും കൊണ്ടുപോ..!! ഇന്നിനി ക്ലാസ്സിൽ കേറിയാൽ സമാധാനം കിട്ടില്ല…
നീ കാര്യം പറ അനു…
ഞാൻ പറയാം.. ആദ്യം നിങ്ങൾ വണ്ടിയെടുക്ക്…
അങ്ങനെ പറഞ്ഞു പറഞ്ഞു അവസാനം ഞങ്ങൾ അവിടുന്ന് നേരെ അടുത്തുള്ള ബീച്ചിലേക്ക് പോയി..
അനു നീ എന്താ ഉദ്ദേശിക്കുന്നേ…
വണ്ടിയിൽ നിന്ന് ഇറങ്ങിയപാടെ എന്നെയും പിടിച്ചുകൊണ്ടു തൊട്ടടുത്തുണ്ടായിരുന്ന ബെഞ്ചിൽ ഇരുത്തിക്കൊണ്ട് അമ്മാവൻ ചോദിച്ചതും…
അത്..!! അതുപിന്നെ..
എടീ നീ കാര്യം എന്താന്ന് വെച്ചാ പറ..
ഞാനിനി മാമാന്നെ വിളിക്കു… അതും തമിഴ് നാട് സ്റ്റൈലിൽ…