ഞാൻ അങ്ങനേ വിളിക്കൂ… എനിക്ക് നിങ്ങൾ മാമൻ തന്നെയാ…
എന്റെ പൊന്നു അനു നീ ഇവിടെ വെച്ച് എന്ത് വേണേലും വിളിച്ചോ. പുറത്തുവെച്ചു മാമാന്ന് വിളിക്കാതിരുന്നാ മതി.!! പ്ലീസ്…
ആഹ് നോക്കാം…
ശെരി വേഗം വന്നു വണ്ടിയിൽ കേറ്.. അല്ലെങ്കിൽ ഇന്നും കോളേജ് ലേറ്റാവും…
അങ്ങനെ എന്നത്തേയും പോലെത്തന്നെ മാമനേയും കെട്ടിപിടിച്ചിരുന്നു കോളേജിൽ ചെന്നിറങ്ങിയപ്പോഴാണ്… അവിടുള്ള കുറച്ചു പിള്ളേര് ചേർന്ന് ഞങ്ങളെ കളിയാക്കാൻ തുടങ്ങിയത്….
ഡേയ് ഇതോപ്പാറുടാ നമ്മ കേരളാ ബൊമ്മ.!!! ഹലോ കുട്ടി എനിക്ക് കുറിച്ച് കുറിച്ച് മലയാളം തെറിയും കല്ല്യാണം പന്നിക്കലാമ…
ഡേയ് മച്ചാ… കൂടെ യാർ വന്തിറുക്കാണ് പാറ് ഇദ്ദാ നമ്മ മാമാ..
ഡേയ് മാമാ… എങ്ക പോറെ മാമാ എങ്കൾക്കും കേരളായിലിരുന്ത് പൊണ്ണ് റെഡിപണ്ണി തര മുടിയുമാ…
മാമാ അവരെന്താന്ന് വെച്ചാ പറയട്ടെ… മാമനതൊന്നും കാര്യമാക്കണ്ടാ…
ബൈക്കിൽ ഇരുന്നുകൊണ്ട് മുഷ്ടി ചുരുട്ടുന്ന മാമനെ നോക്കി ഞാൻ പതിയെ പറഞ്ഞു…
അനു ഇത് സ്ഥിരം ഉണ്ടോടി…..
അനൂ നിന്നോടാ ചോദിച്ചേ…
മാമന്റെ ആ ചോദ്യത്തിന് ഒന്നും മിണ്ടാതെ നിന്ന എന്നേ നോക്കി ശബ്ദം കൂട്ടി മാമൻ വീണ്ടും ചോദിച്ചു…
മം.. മാമാ വേണ്ട മാമാ….
ബൈക്കിൽ നിന്നുമിറങ്ങി അവരുടെ അടുത്തേക്ക് നടക്കവേ ഞാൻ പിന്നാലെ ചെന്ന് പറഞ്ഞു…
അനുമോള് ആ ബൈക്കിന്റെ അടുത്ത് പോയി നിൽക്ക് അവന്മാരിനി ആരെയും കളിയാക്കില്ല…
ശബ്ദം കടുപ്പിച്ചതായതുകൊണ്ട് ഞാനും മറുത്തൊന്നും പറയാതെ ബൈക്കിന്റെ അടുത്ത് ചെന്നിരുന്നു…