ബസ്സിൽ വച്ചു അയാളോട് മാമൻ പറഞ്ഞത് കാര്യായിട്ടാണോ…
എന്ത്..?
അല്ലാ..!! നമ്മൾ കല്യാണം കഴിക്കാൻ പോവാണെന്നുള്ള കാര്യം..
ഏയ്..!! അത് ഞാൻ അപ്പോഴവിടുന്ന് രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതല്ലേ… നിനക്ക് ഈ തമിഴന്മാരെ അറിയാത്തോണ്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എവിടുന്നാ ആളുകൾ വന്ന് തല്ലുക എന്നുപോലും അറിയത്തില്ല… ഞാനങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ എന്റെ കാര്യത്തിലൊരു തീരുമാനം ആയേനെ…
എന്താണ് അനുമോളെ അതങ്ങ് സീരിയസാക്കി എടുത്തോ..
ഏയ്.. ഞാൻ ചുമ്മാ..
മനസ്സിൽ സങ്കടം തികട്ടി വന്നെങ്കിലും പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു….
മം ശെരി… നടക്ക് പോവാം…
എന്നെ കാറിലേക്ക് കേറ്റിക്കൊണ്ട് മാമൻ വീട് പൂട്ടി ചാവിയുമായി വന്ന് വണ്ടിയിൽ കേറിയിരുന്നു…
അല്ല അനുമോളെ… അവിടെ പോയിട്ട് എന്താ പ്ലാൻ…
ഈ അനുമോളെ എന്നുള്ള വിളിയൊന്നു നിർത്തോ… ഞാനത്രക്ക് ചെറിയ കുട്ടിയൊന്നും അല്ലാ…
ഇതെന്ത് പറ്റി.. ഞാനിത് ആദ്യായിട്ട് വിളിക്കുന്നതൊന്നും അല്ലല്ലോ..
ഇനി വിളിക്കണ്ടാന്നാ പറഞ്ഞേ.. വേണേൽ അനൂന്ന് വിളിച്ചോ…
ഓഹ് ശെരി തമ്പുരാട്ടി… അല്ല ഞാൻ ചോദിച്ചതിനുള്ള മറുപടി പറഞ്ഞില്ലല്ലോ അനുമോള്..!! അയ്യോ സോറി അനു…
എന്ത് മറുപടി…
അല്ലാ അവിടെ ചെന്നിട്ട് എന്താ പരുപാടി എന്ന്…?
മാമനൊന്ന് വണ്ടിയെടുക്കോ.. എനിക്ക് ഒന്ന് റസ്റ്റ് എടുക്കണം…