സ്റ്റാന്റിന് പുറത്തായി ഒരു പാർക്കിങ്ങിലായാണ് വണ്ടി നിർത്തിയിരുന്നത്…
വാ കേറ്..
വണ്ടിയുടെ അടുത്തെത്തിയപാടെ മാമൻ ഡോർ തുറന്നുകൊണ്ട് എന്നോട് പറഞ്ഞു.. ഞാനും പിന്നെ മറുത്തൊന്നും പറയാതെ നേരെ വണ്ടിയിലോട്ട് കേറി…
അങ്ങനെ വണ്ടി നേരെ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് പാഞ്ഞു…
അമ്മാവാ.!! ഇതെന്താ ഇങ്ങോട്ട്…
ഞാൻ ഡ്രെസ്സൊന്നും എടുത്തിട്ടില്ലടി.. നീ അകത്തോട്ടു വാ…
കാറ് വീടിന്റെ മുറ്റത്തു നിർത്തിക്കൊണ്ട് മാമൻ പുറത്തിറങ്ങി വന്ന് എന്റെ ഭാഗത്തെ ഡോർ തുറന്നുകൊണ്ട് പറഞ്ഞു…
ദൈവമേ..!!! പറയാതെ പോയേന് ഈ മനുഷ്യൻ വീടിന്റെ ഉള്ളിൽ കൊണ്ടോയി തല്ലാൻ വല്ല പ്ലാൻ ഇട്ടിട്ടുണ്ടാവോ.. ഏയ് അത്രക്ക് ചീപ്പൊന്നും അല്ല എന്റെ മാമൻ…
മനസ്സിലെ പേടി പുറത്തു കാണിക്കാതെ ഞാൻ വിറക്കുന്ന കാലുകളോടെ അകത്തോട്ടു നടന്നു…
അനു നീ എന്നാലും എന്ത് മണ്ടിയാടി…
പെട്ടന്ന് റൂമിൽ നിന്നും വന്ന മാമൻ എന്നെ നോക്കി ചോദിച്ചതും എന്തേ എന്നാ ഭാവത്തിൽ ഞാൻ തലകുലുക്കി…
പിന്നെ അല്ലാതെ പിണങ്ങി പോവുമ്പോ അറ്റ്ലീസ്റ്റ് താമസിക്കാൻ പോണ വീടിന്റെ ചാവി എടുത്തിട്ട് പോവാൻ അറിയത്തില്ലേ നിനക്ക്…
മാമനത് പറഞ്ഞതും നാക്ക് കടിച്ചുകൊണ്ട് ഞാൻ ചമ്മൽ പ്രകടിപ്പിച്ചു..
മം മതി മതി ചമ്മിയത്…. നടക്ക് പോവാം…
മാമാ…
എന്താടാ…!!