അതേ… എന്റെ അനുമോളെ ഞാനിവിടെ പണിക്ക് നിർത്തിയിരിക്കുന്നതല്ലാ ആദ്യം പഠിപ്പ് എന്നിട്ട് മതി ബാക്കി കാര്യങ്ങൾ കേട്ടല്ലോ…..
സോഫയിലേക്ക് ഇരുത്തിക്കൊണ്ട് അമ്മാവനത് പറയുമ്പോൾ ഞാൻ ചെറുതായൊന്നു ചിണുങ്ങി ചിരിക്കുക മാത്രമാണ് ചെയ്തത്….
ശെരി..!! മോള് പഠിച്ചോ അമ്മാവൻ പോയി കറി റെഡിയാക്കീട്ട് ഇപ്പൊ വരാം… എന്നിട്ട് നമുക്കൊരു ട്രിപ്പ് പോവാം… അതും പറഞ്ഞു അമ്മാവൻ നേരെ അടുക്കളയിലേക്ക് നടന്നു…
അമ്മാവാ.!! അയ്യോ സോറി യഥുവണ്ണാ എവിടെക്കാ പോണേ..
അതൊക്കെ സർപ്രൈസ്..
ഞാനും പിന്നെ മറുത്തൊന്നും പറയാതെ നേരെ റൂമിലേക്ക് നടന്നു… അല്ലേലും അമ്മാവനങ്ങനാ ആൾക്ക് ട്രിപ്പ് എന്നുവെച്ചാൽ ജീവനാ ഒരു ഹിമാലയ ബൈക്ക് ഉണ്ട് അതും കൊണ്ട് മൂപ്പര് പോവാത്ത സ്ഥലങ്ങളില്ല..
അനു എന്തായി നിന്റെ പഠിപ്പ്…
ഒരു 20 മിനിറ്റ് ആയിക്കാണും അമ്മാവൻ എല്ലാ പണിയും അവസാനിപ്പിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു… എന്തോ ഞാൻ പഠിക്കുന്നത് കണ്ടിട്ടാവണം പിന്നെ ഒന്നും പറയാതെ മൂപ്പര് കുറച്ചു നേരം മിണ്ടാതെ നിന്നു… ശേഷം..
അനുമോളെ….
എന്താ അമ്മാവാ..!!
നിനക്ക് നാട്ടിക്കൊക്കെ പോവാൻ തോന്നുന്നുണ്ടോടാ… തോളിലൂടെ കയ്യിട്ട് അമ്മാവനത് പറയുമ്പോൾ എന്റെ കണ്ണുകൾ ഇമവെട്ടാതെ അമ്മാവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു…
എന്തോ അടുത്തത് എന്റെവക കരച്ചിലാകും എന്നുകരുതീട്ടാവണം പെട്ടന്ന് അമ്മാവനെന്നെ നെഞ്ചിലേക്ക് ചേർത്തു….
ഞാൻ മോളൂസിനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലടാ… കുറേ നാളായില്ലേ അവിടുന്ന് നമ്മൾ വന്നിട്ട്…