അങ്ങനെ ദിവസങ്ങൾ കെടന്നു പോയിക്കൊണ്ട് ഇരുന്നു.
ചേട്ടനും ചേച്ചിയും ഒക്കെ ഹാപ്പി ആണ് ശെരിക്കും പറഞ്ഞാൽ അവർ ലവ് മാരേജ് ആയിരുന്നു . പിന്നെ അവർ വീടിനോട് ചേർന്ന് ഒരു സ്വന്തം വീട് പണിയാൻ തുടങ്ങി ഇരിക്കുന്നു ലോൺ എടുത്തു ഇപ്പൊ ഇരിക്കുന്ന സ്ഥലത്തിന്റെ പേപ്പർ വെച്ചായിരുന്നു ലോൺ അച്ഛനും ചേട്ടനും എടുത്തേക്കുന്നത് .
വേറെ ഒന്നും അല്ലാ ഞങ്ങൾക് അത്രയും പേർക് വീട്ടിൽ കൊള്ളാൻ സ്ഥലം ഇല്ലാ എന്ന് വേണേൽ പറയാം. പുതിയ ഒരു വീട് പണിതു ചേട്ടനും ചേച്ചിയും അങ്ങോട്ട് മാറും എന്ന് നേരത്തെ തന്നെ ചേച്ചി പറഞ്ഞിട്ട് ഉണ്ടായിരുന്നു.ചേച്ചിക് ആണേൽ എന്നേയും രേഖയെയും അമ്മയെയും പിരിയാൻ പറ്റില്ലാത്തത് കൊണ്ട് ആണ് വീടിന് ചേർന്ന് തന്നെ ആവരും വീട് പണിയുന്നത്.വർക്ക ഒക്കെ കഴിഞ്ഞു.
ചേട്ടന്റെ ജോലി ഉള്ളത് കൊണ്ട് പൈസ ഒക്കെ കൃത്യം ആയി അടഞ്ഞു പോയിക്കൊണ്ട് ഇരുന്നു.
അങ്ങനെ ഒരു ദിവസം ഞങ്ങൾ എല്ലാവരും അടുത്ത് ഉള്ള അമ്പലത്തിൽ പോയി വിശേഷം ഒന്നും ഇല്ലായിരുന്നു വെറുതെ. കാറിൽ ആയത് കൊണ്ട് ചേട്ടൻ ആണ് ഓടിക്കുന്നെ മുമ്പിൽ അച്ഛനും പിറകിൽ ഞാനും അമ്മയും ഏട്ടത്തിയും.
“ഏട്ടാ ഇന്ന് നമ്മുടെ അജു നെ കാണാൻ സൂപ്പർ അല്ലെ കവി മുണ്ട് ഒക്കെ ഉടുത്.”
“ഇന്ന് എന്താകുമോ അമ്പലത്തിൽ ഒക്കെ പോകാൻ തോന്നിയത് ഇവന് ”
ചേട്ടനെ കമന്റ് വന്നു.
അപ്പൊ തന്നെ അമ്മ ചാടി കയറി പറഞ്ഞു.
“വേറെ എന്നതിനാ ദൈവത്തെ കാണാൻ അല്ലാ അവിടെ തൊഴുവൻ വരുന്ന പെണ്ണുങ്ങളെ കാണാൻ അല്ലെ പോകുന്നെ. ദൈവ വിശ്യസം എന്നാ പറഞ്ഞ സാധനം ഇവന്റെ തലയിൽ ഇല്ല. എങ്ങനെ എന്റെ വയറ്റിൽ വന്നു കുരുതോ ആവോ ഈ താന്തോന്നി.”
“ആയോ അമ്മേ അങ്ങനെ ഒന്നും പറയല്ലേ അവന് വേദനിക്കും.”
ഞാൻ അപ്പോൾ തന്നെ പറഞ്ഞു.