“പറഞ്ഞില്ലേലും അമ്മയുടെ വായിൽ നിന്ന് കേട്ടല്ലോ.”
എന്ന് പറഞ്ഞു ചേടത്തി ചിരിച്ചു കൊണ്ട് അടുക്കളയിലേക് പോയി.
ഇനി ഇപ്പൊ ഇത് അവളുടെ വീട്ടിൽ ചെന്ന് പറഞ്ഞാൽ അപ്പന്റെ കൈയിൽ നിന്നും കേൾക്കേണ്ടി വരൂല്ലോ എന്ന് ഓർത്ത് വേഗം അവളുടെ വീട്ടിലേക് പോയപ്പോൾ
അയൽവാക്കത്തെ കുട്ടികളുടെ കൂടെ കൂടി ചാമ്പകാ പറക്കുവാ അവളുടെ വീടോട് ചേർന്ന് ഉള്ള വീട്ടിൽ നിന്ന്. എന്നേ കണ്ടോതോടെ ചാമ്പക്ക ആയി എന്റെ അടുത്തേക് വന്നു. എന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ.
“സോറി.. ചേട്ടാ….”
അവൾ ആക്കിയത് ആണെന്ന് മനസിലായി
“വാ വീട്ടിലേക് വാ…
ഇന്നാ ചാമ്പക്ക കഴിച്ചോ..”
അവളുടെ കൈയിൽ നിന്ന് ചാമ്പക്ക എടുത്തു കൊണ്ട് അവളുടെ വീട്ടിലേക് നടന്നു. ഇവൾക്ക് ആണേൽ എന്റെ ഒപ്പം നടക്കുന്നത് ഇഷ്ടം ആണ് തനും. ഞാൻ എന്ത് പറഞ്ഞാലും അവളെ വേദനിപ്പിച്ചാലും അവൾ ശിവന് പാർവതി എന്നപോലെ ഒപ്പം കാണുA അത് ചില സമയങ്ങളിൽ എനിക്ക് അനുഗ്രഹം ആണ് വേറെ എവിടെ അല്ലാ സ്വന്തകർ എന്ന് പറയുന്ന കുറച്ച് അലവലാതി കളുടെ ഫങ്ക്ഷന് ഒക്കെ പോകുമ്പോൾ ഞാൻ ഒറ്റക്ക് ആയി പോകാറുണ്ട് അപ്പൊ ഇവൾ എന്റെ കൂടെ ഉള്ളത് ഒരു അനുഗ്രഹം തന്നെയാ.
പിന്നെ അവളുടെ വീട്ടിൽ ചെന്നു ശെരിക്കും പറഞ്ഞാൽ എനിക്ക് എന്റെ വീട്ടിൽ കിട്ടുന്നത്തേക്കാൾ ഫ്രീഡം എനിക്ക് അവിടെ ഉണ്ടായിരുന്നു.
അവളുടെ വീട്ടിൽ ചിക്കൻ കറി ഉണ്ടാക്കിയാൽ വേവ് നോക്കുന്നത് എന്റെ വീട്ടിൽ എന്ന് വേണേൽ പറയാം അവൾ ഞങ്ങൾക് കുറച്ചു എടുത്തു കൊണ്ട് തരും.അതേപോലെ തന്നെ ആണ് എന്റെ വീട്ടിൽ സ്പെഷ്യൽ ആയി എന്തെങ്കിലും ഉണ്ടാക്കിയാൽ അപ്പൊ തന്നെ അമ്മ ഫോൺ എടുത്തു അവളെ വിളിക്കും പിന്നെ ആവരും എല്ലാവരും കൂടി വീട്ടിൽ കൂടും.
അവിടെ ചെന്ന് കയറിയപ്പോഴേക്കും അവളുടെ അമ്മ വന്നു പിന്നെ വർത്തമാനം ആയി. ഉച്ചതേ ഫുഡും കഴിപ്പിച്ചിട്ടേ വിട്ടത് അതും അല്ലാ ആ പെണ്ണ് എന്നേ തിരിച്ചു വീട് വരെ എസ്ക്കോട്ടും വന്നു.