ഏട്ടൻ കുളിക്കുവാനോ…”
” ആരോട് ചോദിച്ചിട്ട് അടി എന്റെ മുറിയിൽ കയറിയെ. ”
ഞാൻ കുളിച്ചു മേത്ത് സോപ്പ് ഇട്ട് കൊണ്ട് തന്നെ ചോദിച്ചു.
“ആരോടും ചോദിച്ചു ഒന്നും ഇല്ലാ അങ്ങ് കയറി. വേണേൽ വന്നു ഇറക്കി വിട്ടോ.”
ഈ ബാധ എന്നെ കൊണ്ടേ പോകുള്ളൂ എന്ന് പറഞ്ഞിട്ട് കുളി ആയി. അവൾ പോയി കഴിഞ്ഞിട്ടേ ഇറങ്ങുന്നുള്ളു എന്ന് വെച്ച് സോപ്പ് ഇട്ട് തേച്ചു കുളിച്ചു.
“ഏട്ടാ ഇത് എന്ത് കുളിയാ.
ഇറങ്ങുന്നില്ലേ???
വേണേൽ ഞാൻ കുളിപ്പിച് തരാം ”
“ഇല്ലാ. നീ പോയി കഴിഞ്ഞേ ഇറങ്ങുന്നുള്ളു. ഇന്ന് ഞാൻ നന്നായി തേച്ചു ഉരുമി കുളിക്കുവാ.നീ എന്നേ അങ്ങനെ കുളിപ്പിച്ച് കിടത്തണ്ട.
അതേ നിന്റെ ഏട്ടൻ എന്നുള്ള വിളി ഒന്നും എനിക്ക് ഇഷ്ടം ആകുന്നില്ലാട്ടോ ചേട്ടൻ അത് മതി.
നിന്നെ എന്റെ പട്ടി കേട്ടും.”
പിന്നെ അവിടെ അവളുടെ സൗണ്ട് ഒന്നും കേട്ടില്ല. ഞാൻ പതുക്കെ കതക് തുറന്നു നോക്കിയപ്പോൾ അവിടെ ആരും ഇല്ലാ. അവൾ പോയി എന്ന് തോന്നുന്നു. ഞാൻ ഡ്രസ്സ് ഒക്കെ ഇട്ട് തലമുടി ഒക്കെ സെറ്റ് ആക്കി.
ഇന്നെന്നാ ആക്കുമോ whatsapp ഒരുപാട് മെസ്സേജ് ഒക്കെ വരുന്നുണ്ടല്ലോ. എടുത്തു നോക്കിയപ്പോൾ ആണ് പിടീ കിട്ടിയത് സ്റ്റാറ്റസ് മൊത്തം എന്റെ റൂമിൽ കയറി എടുത്ത അവളുടെ ഫോട്ടോസ് ആണ് എന്റെ സ്റ്റാറ്റസ് മൊത്തം അതിനുള്ള കമന്റ്‌കൾ ആണ് മൊത്തം വരുന്നേ.
പെണ്ണ് പണിതിട്ട് ആണ് പോയെ എന്ന് മനസിലായി എനിക്ക്.
അവൾ പോയോ എന്ന് നോക്കാൻ ദേഷ്യത്തോടെ ഹാളിലേക്കു ചെന്നപ്പോൾ.
അമ്മയുടെ വായിൽ നിന്ന് കേട്ട്
രേഖ കണ്ണീർ ചാടിച്ചു കൊണ്ടാണ് പോയെ എന്ന് ചേടത്തി പറഞ്ഞപ്പോൾ ആണ് മനസിലായെ.
“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.”