പറഞ്ഞു ഏല്പിച്ചു.
രേഖയുടെ അടുത്തേക് എത്തിയപോ പാവം തളർന്നു കിടക്കുവാ.
“മോളെ…
വല്ലതും കഴിക്കടി.. പട്ടാണി കിടക്കാതെ… പോയവർ പോയി.”
ഞാൻ പറഞ്ഞു നിർത്തി. ഏട്ടത്തിയോടും അങ്ങനെ പറഞ്ഞപ്പോൾ പാവത്തിന്റെ വിഷമം എന്റെ മേൽ ദേഷ്യം ആയി വാർഷിച്ചു കെട്ടിപിടിച്ചു കരഞ്ഞു.
പിന്നെ കൂട്ടുകാരികളും ഒക്കെ പറഞ്ഞു അവരെ ഫുഡ് കഴിപ്പിക്കുകയും ഒക്കെ ചെയ്തു. എനിക്ക് ടെൻഷൻ കയറാതെ മദ്യം ആയിരുന്നു ആശുവസം ആയി കിട്ടിയത്.
ദുഖത്തിൽ നിന്ന് മുഖ്തം ആകാൻ എനിക്ക് മാസങ്ങൾ വേണ്ടി വന്നു. ഏട്ടത്തി യും രേഖയും ഏതോ അവസ്ഥയിൽ ആയിരുന്നു എന്നാലും ഏട്ടത്തി കോളേജിൽ പോകുമ്പോൾ ഫുഡ് ഒക്കെ ഉണ്ടാക്കി തരാൻ തുടങ്ങി. ഞാനും രേഖയും കോളേജിൽ പോകാൻ തുടങ്ങി. പിന്നീട് ഉള്ള ദിവസങ്ങളിൽ രേഖയെ ഞാൻ വാക്കുകൾ കൊണ്ടോ ഒന്നും കൊണ്ടോ വേദനിപ്പിക്കാൻ നോക്കില്ല. പക്ഷേ ഞങ്ങളുടെ തലക് മുകളിൽ കഴുകന്മാർ വട്ടം ഇട്ട് പറക്കുവാൻ തുടങ്ങി എന്ന് എനിക്ക് മനസിലായി.
ജീവിക്കാൻ പൈസ എന്ന് പറഞ്ഞ സാധനം വേണം എന്ന് എനിക്ക് മനസിൽ ആയി. അതോടെ ഞാൻ എന്റെ കോളേജ് ലൈഫ് അവസാനിപ്പിച്ചു പടുത്തം നിർത്തി ജോലി തേടി ഇറങ്ങി തിരിച്ചു. എന്നാൽ ഒന്നും തന്നെ കണ്ടു പിടിക്കാൻ പറ്റി ഇല്ലാ. വീട് പട്ടാണി ആയി.
“എന്താടാ?”
ഏട്ടത്തിയുടെ വിളി കേട്ട് ഉമ്മറത് ഇരുന്നു ആകാശത്തേക് നോക്കി നിന്നാ ഞാൻ തിരിഞ്ഞു നോക്കി.ഒന്ന് പുഞ്ചിരിച്ചു.
“രേഖ അവിടെ ഒറ്റക്ക് ആണ് അവളെ വിളിച്ചു കൊണ്ട് വാ കഞ്ഞി കുടികം.”
ഞാൻ ഒന്ന് മുളിട്ട് അവളുടെ വീട്ടിലേക് ചെന്ന് കതകിൽ മുട്ടി കുറച്ച് നേരം കഴിഞ്ഞാണ് അവൾ തുറന്നത്.
ഞാൻ അകത്തേക് കയറി. അവൾ പതുങ്ങുന്നത് കണ്ടപ്പോൾ.
“എന്താടി?”
“യ്യ് ഒന്നുല്ല ഏട്ടാ. സോറി ചേട്ടാ.”
എനിക്ക് എന്തൊ ഭയം തോന്നി. ഞാൻ അവളുടെ റൂമിലേക്കു ചെന്ന് കതക് തുറന്നപ്പോൾ തൂങ്ങാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു.
“ഓഹോ ഇതായിരുന്നോ.
ഞങ്ങളെ അതും എന്നേ തനിച്ചു അക്കിട്ട് പോകാൻ ഉള്ള പരിപാടി ആയിരുന്നല്ലേ.”
“അത്…”