“ചേച്ചി… ചേച്ചി…”
രേഖ കതക് തുറന്നു. ഏട്ടത്തി എഴുന്നേറ്റു വരുന്നത് ഉള്ളായിരുന്നു.
ഞാൻ വിയർത്തു നില്കുന്നത് കണ്ടപ്പോൾ
“എന്തുപറ്റിയാടാ ”
എന്ന് ചേച്ചിയുടെ ചോദ്യം.
പറഞ്ഞാൽ ശെരിയാക്കില്ല എന്ന് മനസിലായ ഞാൻ പറഞ്ഞു
“ഞാൻ.. ഞാൻ പുറത്ത് പോയി ഇപ്പൊ വരാം ചേട്ടന്റെ വണ്ടി ബ്രിക് ഡൌൺ ആയി എന്നോട് ചെല്ലാൻ പറഞ്ഞു ഇവിടെ അടുത്ത. വേഗം പോയിട്ട് വരാം. നിങ്ങൾ…”
അപ്പോഴേക്കും അവൻ വണ്ടികൊണ്ട് എത്തി ഞാൻ കതക് തുറന്ന്.
വണ്ടിയിൽ കയറി വേഗം പോയി ഇതെന്ത് പറ്റി എന്ന് ആലോചിച്ചു അവർ നില്കുന്നുണ്ടായിരുന്നു.
“എടാ നീ നിന്റെ അമ്മയോട് ഒക്കെ എന്റെ വീട്ടിലേക് ചെല്ലാൻ പറഞ്ഞിട്ട് ഇല്ലേ. എനിക്ക് ആകെ ടെൻഷൻ ആക്കുവട..”
“നീ പേടിക്കല്ലേട.”
ഞങ്ങൾ ഹോസ്പിറ്റല്ലിൽ എത്തി. ആളുകൾ ഒരുപാട് ഉണ്ടായിരുന്നു ഞാൻ ഓടി അകത്തേക്കു കയറി.
അവിടെ ഉള്ള പോലീസ് കാരന്റെ അടുത്ത് എത്തി.
“സാർ…
ശിവ എന്റെ ചേട്ടൻ ആണ്.”
അവർ മാവുനം ആയിരുന്നു.
എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. ഒരു നേഴ്‌സ് പോലീസ് ന്റെ അടുത്തേക് വന്നു അവർ എന്റെ നേരെ ചുണ്ടി എന്റെ അടുത്തേക് വന്നു ഒപ്പ് വാങ്ങിക്കൊണ്ടു പോയി.