ചാടി പിടഞ്ഞ് എണീറ്റ ഞാൻ കണ്ടത്.. നേരിട്ട വീട്ടിലെ ജെൻസി യോഗ ചെയ്യുന്നതാ,,…
“”ശ്ശെടാ… ഇവള് യോഗയൊക്കെ ചെയ്യോ,,,.. ജസ്റ്റ് മിസ്സ്,,.. ഇതറിഞ്ഞെങ്കിൽ എന്നുമെണീറ്റ് നോക്കായിരുന്ന്….,,, ആഹാ എന്താ ഫിഗർ,,….””
സ്പോർട്സ് ബ്രായും ബ്ലാക്ക് ഷോർട്സും ഇട്ട് യോഗ ചെയ്യുന്ന നേരിട്ട വീട്ടിലെ ജാഡ ജെൻസിയെ നോക്കി വെള്ളം ഇറക്കുമ്പോഴാ,,..
“”എടാ പട്ടി….,, നീയെന്നെ ഉറക്കത്തിലെന്താടാ ചെയ്തേ,,,….””
കല്ലിൽ ചിരട്ടയിട്ട് ഉരക്കുന്ന ആ കൂതറ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയത്,,,…
മുടിയൊക്കെ പാറിച്ച് ഭ്രാന്തിയെ പോലെയിരുന്ന് ഉറഞ്ഞ് തുള്ളുന്ന ആ ശവത്തിനെ കണ്ടപ്പോ എന്റെ ഞ്യാന ശക്തി എനിക്ക് പറഞ്ഞ് തന്നു…
എന്റെ നടുവിന് കിട്ടിയ ചവിട്ടിന്റെ ഉത്ഭവം…,,,.
“ഓഹോ… അപ്പൊ നീയാണ് ചവിട്ടിയത്,,.. കാട്ടി തരാമെടി മറുതെ,,,…”
“”ഉറക്കത്തിൽ നിന്നെ ഞാനങ്ങ് പൂശിയടി….,,, വടു വാഴെ,,,..””
ഷിർട്ടിന്റെ കൈ മടക്കി വെച്ചോണ്ട് ഒട്ടും കുറക്കാത്ത ശൗര്യത്തോടെ ഞാൻ മറുപടി നൽകി,,…
ഇവളെയൊക്കെ സഹിച്ച എന്റെയൊക്കെ ജീവിതം കോർപറേഷൻ കുപ്പതോട്ടിക്ക് പോലും വേണ്ടാൻതാവും…,,,
ഞാൻ പറഞ്ഞത് കുറഞ്ഞുപ്പോയോ എന്നാലോചിക്കുമ്പോഴാ,,,…
“”എടാ നാറി… നിന്നെ ഞാൻ വിടില്ലടാ,,… നിന്നെ ഞാൻ കോടതി കേറ്റും…,,””
ഇവൾടെ കോപ്പിലെ ചീറല് കാണുമ്പോ മുട്ടുക്കാൽ മടക്കി ഒരണ്ണം അങ്ങ് കൊടുക്കാൻ തോന്നും,,,..
അപ്പോഴാണ് എന്റെ കയ്യിലെ പാട് കണ്ടത്,,, ഇന്നലെ ഈ പിത്തമോറി കടിച്ച് പൊളിച്ച് വെച്ച കയ്യിലെ മുറിവ്,,, അതെന്നെ കുറച്ചൂടെ രോക്ഷാകുലനാക്കി….,,