തഴുകിക്കൊണ്ട് അല്പ നേരത്തെ മൗനത്തെ കീറി മുറിച്ച് തുടർന്നു,,,…
“”പിന്നെ നിക്ക് ഇഷ്ടല്ലാട്ടോ ആ കൂറ പെണ്ണിന്റോടെ മിണ്ടുന്നത്,,,… അവളും അവളുടൊരു ഓഞ്ഞ മോന്തയും,,,…
ആമ്പിള്ളേരെ വീഴ്ത്താൻ വേണ്ടി മാത്രം ഒരുങ്ങി കെട്ടി വരവാ അവളുടേത്,,,..
എന്റെ അഭിക്കുട്ടൻ അതിലൊന്നും പോയി ചാടരുത്,,,.. ഞാനുള്ളപ്പോ എന്തായാലും അതൊന്നുണ്ടാവില്ലെന്നറിയാം,,, എന്നാലും പറയുന്നെവെന്നെ ഉള്ളോട്ടോ,,,…
എന്നുവെച്ച് ഞാൻ കുശുമ്പിയൊന്നുവല്ല,,,..
പറഞ്ഞു അത്രേ ഉള്ളു,,,….””
കൊച്ചു കുട്ടികളെ പോലെ ചുണ്ട് കോട്ടിക്കൊണ്ടവൾ അവനെ അണച്ച് പിടിച്ച് കിടന്നു,,,,…
വെള്ളി വീശി പടർന്ന് തുടങ്ങിയ സൂര്യ കിരണങ്ങളുടെ ഒളി നോക്കിയവൾ മായാത്ത ചുണ്ടിലെ പുഞ്ചിരിയുമായി ഇരു മിഴികൾ അടച്ച് അല്പ നേരത്തെ മയക്കത്തിലേക്ക് ചാഞ്ഞു,,,..
ഇതൊന്നുമറിയാതെ ഉറക്കത്തിൽ അഭി എന്തെല്ലാമോ കണ്ട് പതിയെ ചിരിച്ചുപോയ്,,,
━━━━━━ • ✿ • ━━━━━━
“”വാ സെൽവി,, വാ….,,””
“”അയ്യോ………….,,, ഞാൻ ഉമ്മയും കൊണ്ട് കൊക്കെ പോയെ,,,…..””
നിലത്ത് കിടന്ന് ഉരുണ്ട് പോയി ബിത്തിയിലിടിച്ചപ്പോഴാണ് ബോധം തെളിഞ്ഞത്,, അല്ല ഉറക്കം വിട്ട് ഉണർന്നത്,,,,…..