ശരീരം വല്ലാതെ ചൂട് പിടിക്കുന്നത് പോലെ,, ഇത്രയും നാളും തോന്നാത്ത ഒരു തരം വികാരങ്ങൾ അവളിൽ നിറയാൻ തുടങ്ങി,,..
“തനിക്ക് എന്താ പറ്റിയത്,,, തനിക്കു പോലും പരിചിതമല്ലാത്ത വികാരങ്ങൾക്ക് കാരണമെന്താ,,,?….,,, തനിക്ക് തന്നിൽ നിയന്ത്രണം നഷ്ട്ടമാകുന്നുവോ,,, അതോ തന്റെ ബാല്യത്തിൽ താൻ ആരുമറിയാതെ ഒളിപ്പിച്ച മനസ്സിന്റെ കൊച്ചു മഞ്ചാടി തട്ടും,,,. മധുരമൂറുന്ന ഓർമയിലേയാ കൊളമ്പ് മാവിലെ ബാല്യവും വീണ്ടും പൂക്കുകയാണോ,,,.”
ചിന്തകളെ കൂട്ട് പിടിക്കുമ്പോൾ അവളിൽ നാണം നിറഞ്ഞ് തുളുമ്പി,,…
പതിയെ പട്ടുപോലെ മൃദുലമായ വിരലുകൾ കൊണ്ട് നൂൽ പോലെ കിടക്കുന്ന അഭിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു,,,..
അവളുടെ മനസ്സ് എന്തിനൊക്കെയോ വേണ്ടി അലമുറയിടാൻ തുടങ്ങിയെങ്കിലും അവളിലെ മിടുക്കി സൂത്രമായി ആ വികാരങ്ങളെ കെട്ടി പൂട്ടി,,,..
“”എന്തിനാ വാവേ നീയെന്നെ കെട്ടിയത്,,,..””
നിറഞ്ഞ മിഴികളോടെ അവളവന്റെ മുഖത്തേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ ചോദിക്കുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു,,,..
“”എന്തിനാ അഭി നീയെന്നെ ഇത്രയും സ്നേഹിച്ചേ,,,..
എന്തിനാ നീയെന്നെ ഇത്രയും സഹിക്കുന്നെ,,,,….
എന്തിനാ അഭി നീയെന്നെ വിടാതെ കൂട്ട് പിടിക്കാൻ നോക്കുന്നെ,,,…””
ഓരോ ചോദ്യങ്ങൾ എയ്തുകൊണ്ട് അവൾ അവനെ തന്നെ ഉറ്റ് നോക്കി,,,..
പതിയെ അവളവന്റെ നെറ്റിയിലേക്ക് നനവാർന്ന ചുണ്ടുകളാൽ ഒരു ചുംബനം നൽകി,,,..
“”എന്റെ പൊന്നിനെ എനിക്ക് ഒരുപാടിഷ്ടായിരുന്നു,,, അറിയോ…..?…,, പക്ഷെ പിന്നെയെപ്പഴോ നീയെന്നിൽ നിന്ന് അകലാൻ തുടങ്ങി,,,.. പക്ഷെ ഞാൻ പോലും അറിഞ്ഞില്ല അഭി,, നീ വീണ്ടുമെന്റെ ജീവിതത്തിൽ വന്നത് എന്നിലെ താലിയുടെ ഉടമയായിട്ടാണെന്ന്,,,.. അത്,,, അതെനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല,,.. പക്ഷെ ഇപ്പോഴെനിക്ക് എല്ലാം മനസ്സിലാകുമെങ്കിലും എന്നെപോലെയുള്ള പെണ്ണല്ല നിനക്ക് വേണ്ടത്,,,..