പിന്നീടുള്ള ദിവസങ്ങൾ ഞാൻ പഠനത്തിൽ മാത്രം ശ്രെദ്ധിച്ചു. കാടിയെടുക്കാൻ ചെല്ലുമ്പോൾ ചേച്ചിയെ കാണുമെങ്കിലും അധികം നേരം നിൽക്കില്ല. പെട്ടന്ന് പോരും. അങ്ങനെ മോഡൽ പരീക്ഷ കഴിഞ്ഞു. നന്നയി എഴുതാൻ കഴിഞ്ഞു. പിന്നെ സ്കൂളിലെ സോഷ്യലും ഫോട്ടോ എടുക്കലും അങ്ങനെ ദിവസങ്ങൾ മുന്നോട്ടു പോയി. ഞാൻ ചേച്ചിയോടുള്ള വാക്ക് പാലിക്കാൻ പൂർണമായും പഠിത്തത്തിൽ മുഴുകി. അങ്ങനെ എസ്എസ്എൽസി പരീക്ഷ തുടങ്ങി. അന്നൊക്കെ ഒരു ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ച്ച തീരുന്ന രീതിയിൽ ആയിരുന്നു പരീക്ഷ. ഒരു ദിവസം രണ്ടു പേപ്പർ വച്ചായിരുന്നു പരീക്ഷ. ഞാൻ എന്റെ കൂട്ടുകാർക്കെല്ലാം പരമാവധി സഹായം ചെയ്തു. എന്തായാലും പരീക്ഷ നന്നായി കഴിഞ്ഞു. ഞാൻ എനിക്ക് ഡിസ്റ്റിങ്ഷൻ ഉറപ്പിച്ചു.
പരീക്ഷ തീർന്ന ദിവസം കൂട്ടുകരോടൊക്കെ യാത്ര പറഞ്ഞു വീട്ടിലേക്ക് ഓടുകയായിരുന്നു. മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. ഇന്ന് എന്റെ ഗോമതിചേച്ചിയെ കാണണം. ഞാൻ നല്ലവണ്ണം പരീക്ഷ എഴുതി എന്ന് പറയണം. ഞാൻ വൈകിട്ട് ഉത്സാഹത്തോടെയാണ് കടി എടുക്കാൻ പോയത്. എന്റെ ഉത്സാഹവും സന്തോഷവും ഗോമതിചേച്ചിയുടെ അടുത്തെത്തിയപ്പോൾ അസ്തമിച്ചു. കാരണം വേറൊന്നുമല്ല അവിടെ ചേച്ചിയുടെ കൂടെ ഒരു പ്രായമായ സ്ത്രീ. അത് ചേച്ചിയുടെ കുഞ്ഞമ്മ ആണ്. രണ്ടു ദിവസം ചേച്ചിയുടെ കൂടെ നിൽക്കാൻ വന്നതാണത്രേ. എന്റെ മങ്ങിയ മുഖം കണ്ട ചേച്ചി ചിരിച്ചുകൊണ്ടു ചോദിച്ചു.
“എന്താ കുട്ടന്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലാത്തത്?”
എനിക്ക് നല്ല ദേഷ്യം. ചേച്ചിക്ക് കാര്യം അറിയാം എന്നിട്ടും ഇങ്ങനെ ചോദിക്കുന്നത് എന്തിനാ.
“ഒന്നുമില്ല ചേച്ചി”
എന്നും പറഞ്ഞു ഞാൻ നടന്നു. കാടിയും എടുത്തു തിരിച്ചു വരുമ്പോൾ ചേച്ചി ചോദിച്ചു
“കുട്ടാ പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു? നല്ല മാർക്ക് കിട്ടുമോ?”
“എളുപ്പം ആയിരുന്നു ചേച്ചി”
എന്നും പറഞ്ഞു ഞാൻ വേഗം പോന്നു. എന്റെ മനസ്സാകെ മൂടികെട്ടിയതുപോലെ ആയി. ഒരു മാസത്തെ കാത്തിരുപ്പ് കഴിഞ്ഞപ്പോൾ ഇങ്ങനെ ആയി. വീട്ടിൽ എത്തി കുളി കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു
“എടാ നിന്നോട് വായനശാലയിൽ പോയി ഒരു അംഗത്വം എടുക്കാൻ അച്ഛൻ പറഞ്ഞു”
അതുകേട്ട് ഞാൻ തുണി മാറി വായനശാലയിൽ പോയി. അവിടെ അംഗത്വം എടുത്തു വായിക്കാൻ ഒരു നോവലും എടുത്തു. എന്റെ വീട്ടിൽനിന്നും പതിനഞ്ചു മിനിറ്റു നടന്നാൽ വായനശാലയിൽ എത്താം. നാട്ടിൽ ചെറുപ്പക്കാർ ചീട്ടുകളിക്കാനും ക്യാരംസ് കളിക്കാനും വേണ്ടി എന്നും വൈകിട്ട് വായനശാലയിൽ എത്തും. സന്തോഷ് അവിടെ ഉണ്ടായിരുന്നു. സന്തോഷിനെ ഓർക്കുന്നില്ലേ? എനിക്ക് വായിക്കാൻ കൊച്ചു പുസ്തകം തന്ന മഹാൻ. ഞാൻ അവനോടു കുറച്ചുനേരം വർത്തമാനം പറഞ്ഞിരുന്നിട്ടു വീട്ടിലേക്കു പോകാൻ തുടങ്ങി. എട്ടു മണിക്ക് മുൻപ് വീട്ടിൽ എത്തിയിരിക്കണം എന്ന് അമ്മയുടെ ഓർഡർ ഉണ്ട്.
“ഞാനും വരുവാ”
എന്നും പറഞ്ഞു സന്തോഷും എന്റെ ഒപ്പം നടന്നു. ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു നടന്നു. അഞ്ചുമിനിട്ടു നടന്നു കഴിഞ്ഞപ്പോൾ അവന്റെ വീട്ടിലേക്കു തിരിയുന്ന ഭാഗം ആയി. മെയിൻ റോഡിൽ നിന്നും അല്പം