പ്രിയ മോളെ നീ വലിയ പെണ്ണായല്ലോ …….
അവർ അവളുടെ പേര് ഒന്നു കൂടി ചുരുക്കി സുപ്രിയ എന്നത് പ്രിയ , എന്നാണ് വിളിക്കാറ്
അപ്പോഴേക്കും മുത്തശ്ശനും എത്തി
അവൾ ആ വലിയ തറവാടിന്റെ പൂമുഖത്ത് ഒരു കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു
മുത്തശ്ശാ …. മാമനും അമ്മായിയും മക്കളും എവിടെ
ഒന്നും പറയണ്ട മോളേ…
അവർ അമ്മായീടെ വീട്ടിൽ പോയതാ
രണ്ട് ദിവസായി പോയീട്ട് : ഇനീം രണ്ട് ദിവസം കഴിയത്രേ വരാൻ
ഓ….. നശിപ്പിച്ചു … ഇനി ഞാനെന്ത് ചെയ്യും മുത്തശ്ശി
എനിക്കിനി ഇവിടെ ആരാ കൂട്ടിനുള്ളത്
ഓ അതിനെന്താ മോളെ മുത്തശ്ശനും മുത്തശ്ശിയും ഇല്ലേ ഇവിടെ നിനക്ക് കൂട്ടിന്
അതെങ്ങനെ നടക്കും മുത്തശ്ശി എനിക്ക് ഈ സ്ഥലവും ഭാരതപുഴയും എല്ലാം നടന്നു കാണണം കുറെ ഫോട്ടോ എടുക്കണം വീഡിയോ എടുക്കണം എന്നിട്ട് കൂട്ടുകാർക്ക് കാണിച്ചു കൊടുക്കാനാണ്
അതിനെന്താ മോളേ …. ഇവിടുന്ന് പുഴ വരേക്കും നമ്മുടെ സ്ഥലങ്ങളല്ലേ നീ ധൈര്യമായി പൊക്കോളു…
പിന്നെ തെങ്ങിൻ തോപ്പിൽ നമ്മുടെ പണിക്കാരൻ അയ്യപ്പൻ ഉണ്ടാവും അവനോട് പറഞ്ഞാൽ അവൻ പുഴയും ഭാക്കി സ്ഥലങ്ങളും എല്ലാം കൊണ്ടു പോയി കാണിച്ചു തരും
പിന്നെ പ്രിയമോളെ തെങ്ങിൻ തോപ്പ് കഴിഞ്ഞാൽ റബർ തോട്ടം ഉണ്ട് അതിലെ പോവുമ്പോൾ ശ്രദ്ധിക്കണം പാമ്പുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്
പിന്നെ ഉച്ചക്ക് ശേഷം അവിടെ പത്രോസ് ഉണ്ടാവും അത് കൊണ്ട് ഒരു പേടിയും വേണ്ട അവൻ ഉള്ള പ്പോൾ പോയാൽ മതി
എന്തായാലും മോളൊന്ന് വിശ്രമിക്ക് അത് കഴിഞ്ഞിട്ട് മതി
നാളെ മതി മുത്തശ്ശി …. ഇന്നെന്തായാലും ഞാൻ റസ്റ്റ് ചെയ്യട്ടെ
ഒന്ന് കുളിച്ചാലോ എന്ന് വിചാരിക്കുന്നുണ്ട്
നമ്മുടെ കുളത്തിൽ പോയി കുളിച്ചാലോ മുത്തശ്ശി ……..ബാത് റൂമിൽ കുളിച്ചു മടുത്തു
കുളം എല്ലാം നന്നാക്കിയിട്ടുണ്ട് മോളെ
കുളത്തിൽ ആഴമുണ്ട് ശ്രദ്ധിക്കണം
എനിക്ക് നന്നായി നീന്താൻ അറിയാലോ
പിന്നെന്തിനാ പേടിക്കുന്നേ :::
അവരുടെ വീടും കഴിഞ്ഞ് കുറച്ച് ദൂരം തെങ്ങിൽ തോപ്പിലൂടെ പോയാൽ നല്ലൊരു കുളം ഉണ്ട് അവരു ടെ തോട്ടത്തിൽ
അവരുടെ തോട്ടം നനക്കാനുള്ള വെള്ളമെല്ലാം മോട്ടോർ വച്ച് പമ്പ് ചെയ്യാൻ ഒരു വലിയ ഷെഡും അതിനോട് ചേർന്നു ഉണ്ടാക്കിയിട്ടുണ്ട് ….. തെങ്ങിൽ നിന്നും പറിച്ചെടുക്കുന്ന തേങ്ങയും എല്ലാം അവിടെ ആണ് സൂക്ഷിക്കാറുള്ളത്
നമ്മുടെ അയ്യപ്പന്റെ ഒരു വിശ്രമ കേന്ദ്രം കൂടിയാണ് അവിടെ
ഇനി അയ്യപ്പനെ പറ്റി പറയാം …
അയ്യപ്പന്റെ അച്ചൻ അവിടത്തെ പണിക്കാരനായിരുന്നു ….അയ്യപ്പൻ അയാളുടെ അച്ചന്റെ കൂടെ വളരെ ചെറുപ്പം മുതൽ അവിടെ സഹായത്തിന് വന്നിരുന്നു : പിന്നീട് അച്ചന്റെ മരണ ശേഷം അയാൾ അവിടെ മെയിൽ പണിക്കാരനായി …