ഇത് എന്ത് മൈര് ചാവാൻ പോയ ഞാൻ എന്തിനാണ് ആ മൈരിനെ ഓർക്കണത് ആ മൈരിന്റെ മോന്ത മനസ്സിൽ വന്നപ്പോ ചാവാനുള്ള മൂഡ് പോയി
കടക്കാരൻ എന്ത് വേണോന്ന് ചോദിച്ചപ്പോഴാണ് എനിക്ക് വെളിവ് വീണത് എനിക്ക് രണ്ട് പൊറോട്ടയും ചിക്കൻ ഫ്രയും നല്ല വിശപ്പുണ്ട് എന്തേലും തിന്നണം
കൊണ്ടേ തന്ന പ്ലേറ്റ് എടുത്ത് ഞാൻ ടേബിളിൽ വെച്ചു
പൊറോട്ട ചെറുതായിട്ട് കിറി അതിൽ പൊളിച്ചെടുത്ത ചിക്കൻ പിസും എടുത്ത് വായിലേക്ക് വെച്ചു
ഇജ്ജാതി ഐറ്റം ആ സമയത്ത് എങ്ങാനും ചത്തിരുന്നേൽ ഇതൊക്കെ തിന്നാൻ പറ്റുവാരുന്നോ
5മിനിറ്റ് കൊണ്ട് തീറ്റയും കഴിഞ്ഞ് ഞാൻ കൈ കഴുകി വന്നു വില ചോദിച്ചപ്പോ 200 രൂപ ആയെന്ന് പുള്ളി പറഞ്ഞു പറഞ്ഞ കാശും കൊടുത്ത് അവിടെന്നിറങ്ങി
എങ്ങോട്ട് പോകും വീട്ടിലോട്ട് പോകാൻ പറ്റൂല ആർക്കും എന്നെ ഒരു വിശ്വസോം വിലയും ഇല്ല ഇനി വീട്ടിൽ കേറി ചെന്നാൽ അച്ഛനും കൂടെ തല്ലും അതും കൂടെ താങ്ങാൻ പറ്റില്ല നേരെ ജോബിന്റെ വീട്ടിൽ പോയാലോ അവന്റെ വണ്ടിയാണല്ലോ എന്റെ കയ്യിൽ അതും കൊടുക്കാം
വണ്ടി എടുത്ത് നേരെ ജോബിന്റെ വീട്ടിലോട്ട്
വണ്ടി അവന്റെ വീടിന്റെ മുറ്റത്തു വച്ചിട്ട് കാളിങ്ബെൽ അടിച്ചു
അവന്റെ അമ്മ വന്ന് വാതിൽ തുറന്നു
ആഹാ ആദർശ് മോനോ മോൻ എന്താ ഈ നേരത്ത്
(പറയാൻ മറന്നു എന്റെ പേര് ആദർശ് സജീവ്
സജീവിന്റെയും പാർവതിയുടെയും ഏക പുത്രൻ
അച്ഛൻ ബാങ്ക്മാനേജർ അമ്മ ടൗണിൽ തുണിക്കട നടത്തുന്നു )
ശ്യാമളമ്മേ ഞാൻ അവന്റെ വണ്ടി കൊടുക്കാൻ വന്നതാ പിന്നെ അവനെ ഒന്ന് കാണണം
അവൻ ഉറങ്ങിക്കാണും മോനെ
അത് കൊഴപ്പമില്ല ഞാൻ അവനെ കുത്തിപ്പൊക്കിക്കോളാം
പിന്നെ അമ്മേ വാതിൽ അടച്ചു കിടന്നോ ഞാൻ ഇനി നാളെ പോകുന്നുള്ളൂ
ഞാൻ ഓടി അവന്റെ മുറിയിൽ കയറി ഭാഗ്യം മൈരൻ വാതിൽ അടച്ചു കുറ്റി ഇട്ടില്ല
ഞാൻ കേറി വാതിൽ പൂട്ടി
രാത്രി കേറി വന്ന് ഉറക്കത്തിൽനിന്ന് വിളിച്ചെഴുന്നേൽപ്പിച്ചതിനുയുള്ള തെറി അവന്റെ വിട്ടുകാരും കൂടെ കേൾക്കണ്ട
ഞാൻ പയ്യെ കട്ടിലിൽ കേറി ഇരുന്ന് അവനെ വിളിച്ചു
ജോബി ഡാ ജോബി ഡാ ഡാ
എഴുന്നേൽക് മൈരേ ഡാ
ജോബി കണ്ണും തിരുമി എഴുന്നേറ്റു ചോദിച്ചു