അങ്ങനെ ഉണ്ടെങ്കിൽ അവളുടെ മുഖത്താ ഭാവമൊന്നുമില്ലലോ….?
ഒന്നുമില്ലെങ്കിൽ പിന്നെന്താ അവൻ ടിക്കറ്റ് എടുത്തപ്പോൾ അവളൊന്നും പറയാതിരുന്നത് …?
ആ ചോദ്യം എന്നെ കൂടുതൽ മുറിവേല്പിച്ചു് …….
എന്തിനാകും എന്റെ സ്റ്റോപ്പ് എത്തിയപ്പോൾ അവളവിടെ നോക്കിയത് ….എന്നെയാണോ നോക്കിയത് ….
നോക്കിയിട്ടെന്തിനാണ് …അവനെ നോക്കിയത് …..?
ഇങ്ങനെ ഒത്തിരി ചോദ്യങ്ങളെന്റെ മനസിൽകൂടി ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ് ..
.
.
ആകെ മൊത്തത്തിൽ ഒരു വീർപ്പുമുട്ടൽ ……ഉമിനീരോന്നും ഇറക്കി വിടാൻ പറ്റത്ത പോലെ …..
പെട്ടന്ന് തോളത്താരോ തട്ടുന്നപോലെ തോണി നോക്കിയപ്പോ രാഹുൽ……..
നീ എന്താടാ ഇവിടെ വന്നിരിക്കുന്നെ …..
.
.
.
നിന്നോടിവിടെ ഇറങ്ങാനാണോ ഞാൻ പറഞ്ഞെ ….ഞാൻ എത്ര വിളിച്ചു …..
നിന്റെ ഫോൺവിടെ
നിന്നോട് ചോദിച്ചത് കേൾക്കുന്നില്ലേ അനി …..
ഞാൻ ദയനീയമായി അവന്റെ നേരെ നോക്കി ….
ഞാൻ – നമുക്ക് എവിടേലും പോയിരിക്കാട
രാഹുൽ – വാ
അവൻ ബൈക്കിലേക്കു കേറി …
ഞാനും പുറകിൽ കേറി ……
ഞാൻ – നമ്മളെങ്ങോട്ടാ …..
രാഹുൽ – ക്രിസ്റ്റലിലേക്ക് ( കോളജിലേക്ക് പോകുന്ന വഴിക്കൊള്ള ബാറാണ് ക്രിസ്റ്റൽ ….അവിടെനിന്നു കോളേജിലേക്കും വീട്ടിലേക്കും ഒരേ ദൂരമാണ് …..)
ഞാന് – ന്നാ അവന്മാരെക്കൂടി വിളിക്ക് ..ക്ലാസ്സിൽ കേറണ്ടാണ് പറ …..
രാഹുൽ – ആഹ്മ് …….നെ അവളെ വല്ലോം കണ്ടോ ……
ഞാന് – നിനക്കെങ്ങനെ ….
രാഹുൽ – ഞാനിങ്ങോട്ടു വന്ന വഴി കണ്ടു ..ബസ്‌സ്റ്റോപ്പിന് …..അവളുടെ ചേട്ടൻടോപ്പം ബൈക്കിൽ കേറി ….പോകുന്നെ …….
ഞാൻ – ഹ്മ്മ് …….
രാഹുൽ – അവള്‌നിന്നെ കണ്ടോ ….
ഞാൻ – ഇല്ല …….
അവനെന്നെയൊന്നു തിരഞ്ഞ നോക്കി ……
ഞങ്ങളപ്പോ ക്രിസ്റ്റലിന്റെ മുന്നിലെത്തിയിരുന്നു
ഞാനിറങ്ങി ..മാറിനിന്നു ..