“ഹ്മ്..?”എന്റെ മുടിയിഴകളിലൂടെ തഴുകിക്കൊണ്ട് അവളെന്നെ നോക്കി മൂളി
“അതേടി…നീ പണ്ട് നമ്മടെ കൂടെ പഠിക്കണ അനൂവായി അടിയിട്ടത് ഓർമ്മയുണ്ടോ..?”ഞാൻ ചോദിച്ചു
“അവൾടെയൊക്കെ കാര്യമിപ്പോഴെന്തിനാ പറേണേ..വൃത്തികെട്ടവൾ…”ആ പേരു കെട്ടപ്പോഴേ അവള്ക്ക് കലികയറിതുടങ്ങി
” ആദ്യം ഞാൻ പറയണ മുഴുവൻ കേൾക്കടി പെണ്ണേ…എന്നിട്ട് ബാക്കി തെറി വിളിച്ചോ..”
അവളൊന്നു നിർത്തി ബാക്കി കേൾക്കാനായി എന്നെ നോക്കി
“അന്ന് നീ അവളോട് അടിയിട്ടത് ഓർമയുണ്ടോ ഇല്ലയൊന്ന് പറ.” ഞാൻ ചോദിച്ചു
“ആ ഓർമ്മകാണും…” അവൾ അലസതയോടെ പറഞ്ഞു എനിക്കത് കണ്ടപ്പോ ചിരി വന്നു
“ഹാ എങ്കിലേ എനിക്ക് നല്ല ഓർമെണ്ട്..ഞാൻ വന്നില്ലാർന്നെ നീ അവളെ കൊന്നേനെ..എന്തായിരുന്നു പെണ്ണേ നീ അവിടെ കാണിച്ചുകൂട്ടിയെ..ഓർക്കുമ്പോ തന്നെ ചിരിയാ വരണേ..”ഞാനത് പറഞ്ഞ് അവളുടെ മടിയിൽ കിടന്ന് ചിരിച്ചു
“ദേ ചെറുക്കാ..വെറുതെ കിടന്ന കിണിക്കല്ലേ എനിക്ക് ദേഷ്യം വരുട്ടോ..”അവളെന്നെനോക്കി ചൂണ്ടുവിരൽ നീട്ടികൊണ്ട് പറഞ്ഞു
അതൂടെ കണ്ടപ്പോഴെനിക്ക് ചിരി നിർത്താൻ പറ്റാത്ത അവസ്ഥയായി..പിന്നെ കിടന്ന് ചിരിച്ചപ്പോ അവളുടെ മടിയിൽ കിടന്ന എന്നെ തള്ളി മാറ്റി എണീറ്റ് പോകാൻ നോക്കി..ഇനിയും സീൻ വലിച്ചു നീട്ടിയാ പെണ്ണ് പിണങ്ങും..ഒന്നാത് അവൾക്ക് കണ്ടൂടാത്ത ഒരുത്തിയുടെ കാര്യം അത് പോരാഞ്ഞ് ഞാൻ അക്കാര്യം പറഞ്ഞ് ചിരിക്കേം കൂടെ ചെയ്താ കാര്യം ശുഭമായി കിട്ടും ആ റിസ്ക് എടുക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചയവളെ ഞാൻ മലർന്ന് കിടന്ന് കൊണ്ട് തന്നെ അരക്കെട്ടിൽ ചുറ്റിപിടിച്ച് അവിടെത്തന്നെ ഇരുത്തി
“പിണങ്ങല്ലേടി പെണ്ണേ..ഞാൻ വെറുതെ പറഞ്ഞതല്ലേ..സത്യത്തിൽ അതല്ല ഞാൻ പറയാമ്മന്നെ..”ഞാൻ പറഞ്ഞിട്ടും പെണ്ണ് നല്ല സീരിയസ് മൂഡിലാണ്
“ഒന്ന് കൂൾ അവ് പെണ്ണേ ഇത്ര സീരിയസ് ആവണോ..?ഞാനത് പറഞ്ഞു പതിയെ അവളുടെ നേർക്ക് തിരിഞ്ഞ് അവളുടെ വയറ്റിൽ ഒരു ഉമ്മകൊടുത്തപ്പോ പെണ്ണിന്റെ മുഖം സൂര്യനുദിക്കുമ്പോലെ തെളിഞ്ഞു..
“എന്താ നീ പറയാമ്മന്നെ..പറ കേൾക്കട്ടെ…” അവൾ ചോദിച്ചു
“അന്ന് നീയെന്തിനാ അവളുമായി അടിയിടാൻ പോയേയെന്ന് ചോദിച്ചപ്പോ നീയെന്താ പറഞ്ഞേ..അവൾടെ സ്വഭാവം ശെരിയല്ല പോലും..ഇപ്പഴല്ലേ കാര്യം പിടികിട്ടിയെ..അവളെന്നോട് ഒന്ന് അടുത്തപ്പോ നീ ഈ പരിപാടി കാണിച്ചു അപ്പൊ ഏതേലും പെമ്പിള്ളേര് എന്നെ വന്ന് പ്രൊപോസ് ചെയ്തരുന്നേൽ നീ ഇപ്പൊ ജയിലയിൽ കിടന്നേനെയാല്ലൊടി..”
“എങ്കിലേ ഞാൻ രണ്ട് കൊലക്കുറ്റത്തിനാവും ജയിലിൽ ..ഒന്നവളും മറ്റേത് നീയുമായിരിക്കും!!!”ഒന്നും ആലോചിക്കാതെയുള്ള മറുപടി കേട്ട ഞാൻ