തുടങ്ങി..കൂടുതലും കോളേജ് ഗ്രൂപ്പിലാണ് മെസ്സേജുകൾ
***
.
.
.
.
.
.
ഇത്രയൊക്കെ ആയിട്ടും ഞാൻ എന്നെ കുറിച്ചു പറഞ്ഞില്ലലോ.. മുഴുവൻ പേര് അഭിനവ് രാജീവ്.. കോളേജ് വിദ്യാർഥിയാണ് അവസാന വർഷമാണ്, അച്ഛൻ രാജീവ് സർക്കാർ ഉദ്യോഗസ്ഥൻ ,അമ്മ സന്ധ്യ ഒരു നല്ല ടീച്ചറാണ് പക്ഷെ സ്കൂള്‍ ടീച്ചര്‍ ആവാൻ വേണ്ടിയുള്ള ഡിഗ്രികൾ എടുത്തിട്ടില്ലാത്തതിനാല്‍ വീട്ടിൽ തന്നെ ഒരു ട്യൂഷൻ സെറ്റപ്പ് ഒക്കെയുണ്ട്..വളരെ കുറച്ചു കുട്ടികളിൽ നിന്ന് തുടങ്ങിയത് ഇപ്പൊ അത്യാവശ്യം കുറെ കുട്ടികൾ ഇവിടെ പഠിക്കാൻ വരാറുണ്ട് അമ്മയ്ക്ക് ടീച്ചിങ്ങൊരു പാഷനാണ് …
സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന രീതിയൊന്നും അമ്മക്കിഷ്ടമല്ല അതോണ്ട് തന്നെയാണ് ഈ ട്യൂഷൻ സെറ്റപ്പിൽ അമ്മ ഒതുങ്ങി നിക്കാൻ ശ്രമിച്ചതും ,ഞാൻ ഒറ്റമോൻ…
പിന്നെ എന്നെ കുറിച്ചു പറയുമ്പോ ശ്രീയെക്കുറിച്ചു പറയാതിരിക്കാൻ കഴിയില്ലലോ
ശ്രീലക്ഷ്മി എന്ന എന്‍റെ സ്വന്തം ശ്രീ അവളും എനിയ്ക്കൊപ്പം അതേ കോളേജിൽ ഒരേ ക്ലാസ്സിൽ..അച്ഛൻ കൃഷ്ണകുമാർ പ്രൈവറ്റ് കമ്പിനിയിലെ ഉയർന്നൊരു ഉദ്യോഗസ്ഥൻ, അമ്മയെക്കുറിച്ച് ഇനി പറയേണ്ട എന്ന് കരുതുന്നു..എങ്കിലും പറയാൻ വിട്ട കാര്യങ്ങൾ പറയാം….ജാനിമ്മയൊരു ഹൗസ്സ്വൈഫ് അല്ലകേട്ടോ…പുള്ളിക്കാരിയും ട്യൂഷൻ പഠിപ്പിക്കാൻ എന്‍റെ അമ്മക്കൊപ്പമുണ്ട്.
ഞങ്ങളുടെ അച്ഛന്മാര്‍ ബാല്യകാലം മുതലുള്ള കൂട്ടാണ് അവരെപ്പോലെ അവർ മാത്രമെന്ന് പറയേണ്ടി വരും..രണ്ടുപേരും അവരുടെ മറുപാതികളെയും കൊണ്ട് നാട് വിട്ടതാണ്..അവിടെ എന്തോ വലിയ പ്രശ്നമൊക്കെ നടന്നതായി അറിയാം ..അതിനെക്കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും ചിലതൊക്കെ അമ്മയും ജാനിയമ്മയും പറഞ്ഞ് കേട്ടിട്ടുണ്ട്..പക്ഷെ പറഞ്ഞതൊക്കെ വ്യക്തായി പറഞ്ഞിട്ടുമില്ല …നാടിനെയും ബന്ധുക്കളെയും പറ്റി ചോദിക്കുമ്പോഴെല്ലാം അവരുടെ മുഖത്ത് ഒരുതരം ഭയവും വിഷമവും നിറഞ്ഞ ഭാവമായിരുന്നു അത് അറിയുന്നത് കൊണ്ട് കൂടുതലൊന്നും ഞാനോ ശ്രീയോ പിന്നീട് ചോദിക്കാൻ പോയിട്ടില്ല..ഇപ്പൊ ഞങ്ങൾ എല്ലാരും സന്തുഷ്ടരാണ് വെറുതെ എന്തിന് ആവശ്യമില്ലാത്ത കാര്യം എടുത്തിട്ട് അതില്ലാതാക്കണം…
.
.
.
.
.
.
****
വാട്ട്സാപ്പിലെ മെസേജുകളുടെ കൂട്ടത്തിൽ..ഒപ്പം പഠിക്കുന്ന അനുവിന്‍റെ മെസ്സേജുകൾ രണ്ടുമൂന്നെണ്ണം കൂടെയുണ്ടായിരുന്നു.. ക്ലാസ്സിലെ സാമാന്യം കാണാൻ കൊള്ളാവുന്നൊരു പെങ്കൊച്ചാണ്..ശ്രീയ്ക്ക് ആണേൽ അവളെ കണ്ണെടുത്താൽ കണ്ടൂടാ..അനുവെന്‍റെ പിറകെയാണെന്നാണ് ശ്രീയുടെ കണ്ടുപിടിത്തം..അതിന്‍റെ പേരിൽ അവളോട് അടിയിടാൻ വരെ ശ്രീ പോയിട്ടുണ്ട് അവസാനം ശ്രീയെ അന്ന് ആ സ്പോട്ടിൽ ഞാൻ ചെന്ന് പൊക്കിയോണ്ട് അവള്‍ അനുവിനെ കൊന്നില്ലന്നെ ഉള്ളു..
ഇപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായെ..അപ്പോഴീ പിശാശിനു നേരത്തെ തന്നെ പ്രണയം അസ്ഥിക്ക്പിടിച്ചിരുന്നിരിക്കണം ന്നിട്ടവള്‍ ഇതുവരെ എന്നോട് പറഞ്ഞതുമില്ല എനിക്കാണേല്‍ അതൊട്ടു മനസ്സിലാക്കാന്‍ പറ്റിയതുമില്ല,,,പൊട്ടന്‍!!!
ആ മെസ്സേജുകളാണ് എന്നെയാ കാര്യം ഓർമ്മിപ്പിച്ചത്
“ശ്രീ…” മടിയിൽ കിടന്ന് കൊണ്ട് ഫോൺ ലോക്കാക്കി എന്‍റെ നെഞ്ചിൽ വെച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ഞാൻ വിളിച്ചു