“എനിക്കറിയാൻമേല..എന്തോ ഒരു സ്‌പെഷ്യൽ ഫങ്ഷൻ ആണ് നന്നായി ഒരുങ്ങി നിക്കണോന്ന് പോലും..
“അതിനിപ്പോ മണി രണ്ടല്ലെ ആയുള്ളൂ ഇപ്പഴേ പോണതെന്തിനാ..?” ശ്രീയുടെ അടുത്ത ചോദ്യം
“എന്തൊക്കെ നിനക്ക് അറിയണം ഒരു ലിസ്റ്റ് എഴുതി താ ഞാൻ അതിനൊള്ള ഉത്തരം എഴുതി എനിക്ക് സമയം ഉള്ളപ്പോ തരാം..”ജാനിയമ്മ പറയുന്നതെല്ലാം ജോലി ചെയ്തോണ്ട് നിന്നാണ്
“ഓ അത്ര വലിയ പോസ് ആണേൽ എനിക്കറിയണ്ട..കെട്ടിയോനും കേട്ട്യോളും കൂടെ ഇങ്ങനെ കറങ്ങി നടന്നോ..ഒരു മോൾ ഇവിടെ ഉണ്ടന്നുള്ള ഓർമപോലുമില്ല രണ്ടിനും..ഹും..” ശ്രീ തിരിച്ചടിച്ചു
ഞാനാണേൽ ഫ്രിഡ്ജ് തുറന്ന് വെച്ച് അതിൽ നിന്ന് തണുത്ത വെള്ളം എടുത്ത് കുടിച്ച് അവരുടെ സംസാരവും കേട്ട് നിന്നു അമ്മെടേം മോളുടേം സംസാരം കേട്ടൊണ്ട് നിക്കാൻ തന്നെ നല്ല രസമാണ് ഞാൻ അതിൽ ഇടപെട്ടില്ല..
“ഒന്ന് പോയേ പെണ്ണേ എനിക്കിവിടെ നൂറൂട്ടം പണി കിടക്കുന്നു… നിന്റെ അച്ഛൻ വരുമ്പോ ഒരുങ്ങി നിന്നില്ലേൽ അതിന് തുടങ്ങും ..എടാ ഇവളെയൊന്ന് വിളിച്ചോണ്ട് പോക്കെ ..”അമ്മ എന്നോടായി പറഞ്ഞു
ഞാൻ ഒരുകയ്യിൽ കുപ്പിപിടിച്ചിട്ട് അവളെ പിടിച്ചു വലിച്ചു…പെണ്ണ് ബലം പിടിച്ച് നിക്കാണ്..പെണ്ണിനി അവിടെ നിന്നാൽ സീൻ ചളം ആകുമെന്ന് അറിയാവുന്നത്കൊണ്ട്..ഞാൻ പിന്നെ ഒന്നും പ്രത്യേകിച്ച് പറയാൻ നിക്കാതെ അവളെ പൊക്കിയെടുത്തോണ്ട് അടുക്കള വിട്ടു നടന്നു…
…
….അത് കണ്ട് നിന്ന ജാനിയമ്മയുടെ മുഖത്തെ ഭാവം മാറുന്നത് ഞാൻ ശ്രദ്ധിക്കാതെപോയി!!!…..
അവളെ പൊക്കികൊണ്ടന്ന് സ്റ്റെയർകേസിന് മുന്നിൽ ചെന്നിട്ടവളെ നിലത്തിറക്കി നിർത്തി
“അങ്ങനെ മോള് സുഖിക്കേണ്ട നടന്ന് കേറിയേച്ചാൽ മതി..എന്‍റെ നടുവ് കഞ്ഞിയാവും..”ഞാനത് പറഞ്ഞ് അവളെ തള്ളി സ്റ്റെയർ കയറ്റിവളുടെ പിറകെ നടന്നു
അവളുടെ റൂമിലെത്തി കട്ടിലിന്‍റെ ക്രാസിലേക്ക് ഒരു തലയിണ എടുത്ത് വെച്ച് കട്ടിലിൽ കാലുനീട്ടി ചാരിയവളിരുന്നു..അവളുടെ മടിയിലേക്ക് ഞാൻ കിടന്ന് ഫോൺ കയ്യിലെടുത്തു തൊണ്ടാൻ തുടങ്ങി..
വാട്ട്സാപ്പ് ഓപ്പൺ ആക്കി രാവിലെ മുതലുള്ള മെസ്സേജുകൾ ശറപറ വരാൻ