“എന്തടി കാണിക്കുന്നെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്…ഇപ്പ ഞാൻ നിന്നെ കൊന്നേനെ പെണ്ണേ……”ഞാൻ ബെഡിൽ കിടന്ന് ശ്വാസം ആഞ്ഞു വിടുന്ന ശ്രീയെ നോക്കി ചോദിച്ചു!!!!
“പട്ടീ …ആരാണേലും ഇങ്ങനൊന്നും ചെയ്‌തേക്കല്ലേ..ഞാനിപ്പോ ചത്തെനെ…ഹൊ…..””ഖോ ഖോ””’..അവൾ ചുമച്ചുകൊണ്ട് പറഞ്ഞു
“പിന്നെ പാതിരാത്രി അനങ്ങാണ്ട് നെഞ്ചത്ത് വന്ന് കേറിയ ഞാമ്പിടിച്ച് ഉമ്മവെക്കാ..”
ഞാനതും പറഞ്ഞ് അവൾ കിടക്കുന്നതിനരികിൽ ചെന്ന് കിടന്നു…
ശ്വാസം നേരെ വീണതും എനിക്ക് നേരേ ചെരിഞ്ഞ് കിടന്ന് ഒരുകാൽ എടുത്ത് എന്‍റെ പുറത്തു വെച്ച് എന്‍റെ കവിളിൽ തഴുകിയവള്‍ കിടന്നു
“എന്തെ പറയാണ്ടിങ്ങ് പൊന്നേ…?” എന്‍റെ തോളിൽ തലചേർത്ത് മുഖത്തേക്ക് നോക്കിയവൾ ചോദിച്ചു
“ഏയ്..ഒന്നുല്ലടി പറയാൻ പറ്റീല…ഹല്ല നീയിതിനകത്ത് എങ്ങനെ കേറി…”ഞാൻ പതിയെ വിഷയം മാറ്റി
“ഓ സ്പെയർ കീ സന്ധ്യമ്മ അവിടെ വീട്ടിൽ ഏല്പിച്ചിട്ടുണ്ടാര്ന്നു..”അത് പറഞ്ഞവൾ പുഞ്ചിരിച്ചു
“ശ്രീ…നീയിപ്പോ വീട്ടിലേക്ക് പോ..ചെല്ല്…”
മനസ്സ് ശെരിയല്ലാത്തതിനാലാണ് ഞാനങ്ങനെ പറഞ്ഞത്
“””ഞാൻ പുലരുന്നെന് മുന്നേ എഴുന്നേറ്റ് പൊയ്ക്കൊള്ളാടാ…പ്ലീസ്..””””
“‘അതൊന്നും ശെരിയാവില്ല…നീ എണീറ്റേ…!!!”അവളെ തിരികെ പറഞ്ഞയക്കാൻ ശ്രമിച്ചപ്പോ അറിയാതെ ഒന്ന് ദേഷ്യപ്പെട്ടുപോയി…കുറച്ച് അധികം ഒച്ചയും പുറത്തു വന്നിരുന്നു
അത് പറഞ്ഞപ്പോഴേക്കും അവൾ എന്നെ വിട്ട് എണീറ്റിരുന്നു..എന്നെ അല്പം കലിപ്പിൽ നോക്കിയവൾ ഇരുന്നിട്ട് പെട്ടെന്ന് എണീറ്റ് നടന്ന് റൂമിന് പുറത്തേക്ക് പോയി..പക്ഷെ അവളെ തിരികെ വിളിക്കാനോ സംസാരിക്കാനോ ഞാൻ ശ്രമിച്ചില്ല…അവൾ പോയികഴിഞ്ഞപ്പോ റൂമിന് പുറത്തെ ബാൽക്കണിയുടെ അടുത്ത് ചെന്ന് താഴേക്ക് നോക്കി അപ്പോഴേക്കുമവള്‍ വീട്ടിനുള്ളിലേക്ക്