“എന്തിനാടി കിടന്ന് കൂവുന്നെ സമയം എത്രായയെന്നറിയോ ..പോയി കിടന്നുറങ്ങടി..”ജാനിയമ്മയുടെ സ്വരം അവിടെ ഉയർന്നു കേട്ടു
“അഭിയെവിടെമ്മേ…കുറച്ച് മുന്നേ ഇവിടെ ഉണ്ടായിരുന്നല്ലോ..”ശ്രീ ജനിമ്മയോടയി ചോദിക്കുന്നുണ്ട്
“അവൻ അപ്പുറത്തേക്ക് പോയി..നീ പോയി കിടക്കാൻ നോക്ക്….കയറിപ്പോവാനല്ലേ നിന്നോട് പറഞ്ഞത്!!!…” ഡോർ തുറക്കാതെ ഞാൻ അതെല്ലാം കേട്ടുകൊണ്ട് നിക്കുമ്പോ ജാനിയമ്മ ഇത്ര ദേഷ്യപ്പെടുന്നതിന്‍റെ കാരണം എനിക്ക് മനസ്സിലായില്ല..അപ്പൊ ഞാൻ ഇറങ്ങിപോകുന്നത് ജാനിയമ്മ കണ്ടിരുന്നു എന്നിട്ടും എന്നോട് ഒന്നും ചോദിച്ചില്ല…
“ഒന്നിനും ഒരു വ്യക്തത കിട്ടണില്ലല്ലോ…”മനസ്സിൽ ഞാൻ ആലോചിച്ചു
മെയിൻ ഡോർ പൂട്ടി ഞാൻ കിടക്കാൻ പോയി..മനസ്സ് അസ്വസ്ഥമായിരുന്നു..ഉറക്കം ഏഴ് അയലത്തൂടെ പോകുന്നില്ല…തിരിഞ്ഞും മറിഞ്ഞും കിടന്നു..ഒരുപാട് നേരം കഴിഞ്ഞ് ചെറിയൊരു മയക്കം പിടിച്ചു വന്നത് അപ്പോഴാണ് എന്തോ റൂമിനുള്ളിൽ ഒരനക്കം പോലെ തോന്നിയത്..ശബ്ദം വരുന്നിടത്തേക്ക് തന്നെ നോക്കി…അപ്പോഴാണ് ഡോർ തുറന്നു കിടക്കുന്നതായി ശ്രദ്ധിച്ചത്…”ഞാൻ അത് അടിച്ചില്ലാർന്നോ”ഞാൻ എന്നോട് തന്നെ ചോദിച്ചു
ബെഡിന് അടുത്തായി സ്വിച്ച് ഇല്ല കുറച്ച് എത്തി വേണം ലൈറ്റ് ഇടാൻ ഞാൻ എത്തി വലിഞ്ഞ് സ്വിച്ചിടാൻ നോക്കിയതും പെട്ടെന്നൊരു രൂപം ചാടിയെന്റെ മുകളിലേക്ക് വീണു…ഒരു മനുഷ്യരൂപമായിരുന്നു..തലയിലേക്ക് രക്തം ഇരച്ചു കേറിയപ്പോ ഒന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായി..പെട്ടെന്നുള്ള റിയാക്ഷനായി ഞാനാ രൂപത്തിന്‍റെ കഴുത്ത് നോക്കി ശക്തിയോടെ ഒരു പിടി പിടിച്ചത്..കണ്ടു മറന്ന ഹൊറർ സിനിമകളിലെ രൂപങ്ങളൊക്കെ മനസ്സിൽ തെളിഞ്ഞു വന്നതും ശരീരം തളരുന്നപോലെ തോന്നി..പക്ഷെ ആ പിടി ഞാൻ വിട്ടില്ല..ശക്തി വീണ്ടും കൂട്ടി ആ കഴുത്തില്‍ ഞെരിച്ചു…
“ആ..അ..ഗ്..ഗ്ഗ്..ബി..” ശ്വാസം കിട്ടാതെയുള്ള ആ ഞരക്കം…എന്‍റെ കൈകൾ പിടിച്ച് കഴുത്തിൽ നിന്നും മാറ്റാൻ ശ്രമിക്കുമ്പോഴുള്ള സ്പര്‍ശനവും കൂടെ ആ സ്വരവും പരിചിതമാണെന്ന് മനസ്സിലാക്കിയതും..ഞാൻ പെട്ടെന്ന് കൈകൾ വിട്ടതും ബെഡിലേക്ക് ചെരിഞ്ഞു വീണു…
ബെഡിൽ നിന്നുമിറങ്ങി ലൈറ്റിട്ടു