മുന്നേ സ്റ്റെപ്പുകൾ കയറി ഓടി
അവൾക്ക് പിറകെ ഞാനും പയ്യെ കയറി..ചാച്ചൻ അതൊന്നും ശ്രദ്ധിക്കാതെ ജനിയമ്മയെയും നോക്കി നിക്കുന്നു..
“…പിള്ളേര് അവിശ്യമില്ലാത്തത് പറയുന്നത് കേട്ട് ചിരിക്കുന്നൊ മനുഷ്യാ..” ജാനിയമ്മ ഞങ്ങൾ കേറി പോകുന്നത് നോക്കിയിട്ട് ചാച്ചന്റെ നെഞ്ചിൽ ഒരു പിച്ച് കൊടുത്തുകൊണ്ട് പതിയെ പറയുന്നത് ഞാൻ കേട്ടു
“…മോള് വളർന്നു അവൾക്കെല്ലാം അറിയാം..ഇല്ലാത്ത കാര്യമൊന്നുവല്ലല്ലോ പറഞ്ഞേ..നീയൊന്ന് അടങ്ങ്..വേണേ നമുക്ക് ഒന്നൂടെ ശ്രമിക്കാടി”അത് പറഞ്ഞ് ചാച്ചൻ ജാനിയമ്മയെ അരക്ക് ചുറ്റുമായി കയ്യിട്ട് ചാച്ചനോട് ചേർത്ത് നിർത്തി സംസാരിക്കാൻ തുടങ്ങി
ഞാൻ അതൊന്നും ശ്രദ്ധിക്കാത്ത പോലെ തന്നെ കയറിപ്പോയി..നേരെ ചെന്ന് ഫോൺ എടുത്തു അച്ഛന്‍റെ മിസ്സ്ഡ് കാൾ വല്ലതും വന്നിട്ടുണ്ടോയെന്നു നോക്കിയെങ്കിലും ഒന്നും തന്നെ കണ്ടില്ല…
ചെലപ്പോ ചാച്ചൻ പറഞ്ഞപോലെ കാൾ കണക്ട് ആയി കാണില്ല..ഞാൻ ഫോൺ മാറ്റി വെച്ചിട്ട്..അവിടെ കിടന്ന ഒരു കസേരയിൽ കേറി ഇരുന്ന് അവിടെയിരുന്നു ഒരു റുബിക്‌സ് ക്യൂബ് എടുത്ത് റെഡി ആക്കാൻ തുടങ്ങി…ഒരു സൈഡ് ശെരിയാക്കുമ്പോഴേക്ക് വേറെ സൈഡ് കുളം ആവും..ഞാൻ അതും തിരിച്ചോണ്ടിരുന്നു
“പണ്ടാരം പിടിക്കാൻ ഇത് കണ്ട് പിടിച്ചവനെ തലമണ്ട തല്ലിപൊളിക്കണം…ഓരോരോ സാമാനങ്ങൾ കണ്ടുപിടിച്ച് വെക്കും മനുഷ്യനെ പ്രാന്താക്കാൻ..കോപ്പ്” ഞാൻ അതും പറഞ്ഞ് തിരിച്ച് അത് ടേബിളിൽ തന്നെ വെച്ചിട്ട് റൂം വിട്ട് പുറത്തിറങ്ങി അവിടെയുള്ള ദിവാങ്കോട്ടിൽ കയറി കിടന്നതും മുമ്പത്തേതിന്‍റെ ബാക്കി ഉറക്കം എന്നെ പിടികൂടി
ഇടക്കെപ്പോഴോ കവിളിൽ ചെറിയൊരു തണുപ്പ് അറിഞ്ഞപ്പോഴാണ് ഞാൻ ഉണർന്നത്..ഞാൻ കണ്ണുതുറന്നു നോക്കുമ്പോ എന്‍റെ മുഖത്തിന് നേരെ മുകളിലായി നനഞ്ഞ മുടി നിവർത്തി ഇട്ടുകൊണ്ട് എന്നെ നോക്കി ചിരിച്ച് ശ്രീ നിൽക്കുന്നു ലൈറ്റ് റോസ് കളർ ടിഷർട്ടും മുട്ടുവരെ മാത്രം ഇറക്കമുള്ളൊരു പാവാടയുമാണ് അവളുടെ വേഷം..കുളിച്ച് ഇറങ്ങി വന്ന കോലമാണ്…
“നിനക്ക് എവിടെ കിടക്കുന്നു ഇത്ര ഉറക്കം..”അതും പറഞ്ഞവൾ എന്നെ കളിയാക്കി ചിരിച്ചു
ഞാൻ അത് മൈൻഡ് ആക്കാതെ തിരിഞ്ഞു കിടന്നു..അല്പം കഴിഞ്ഞപ്പോ എന്‍റെ പുറത്തൂടെ എന്തോ ഇഴയുന്നപോലെ തോന്നി..പിന്നീട് പഞ്ഞിക്കെട്ട് പോലെ എന്തോ ഒന്ന് പുറത്ത് അമര്ന്നു..
ഞാൻ ഒരു സംശയത്തിൽ തിരിഞ്ഞു കിടന്നപ്പോ…ശ്രീ എന്നോട് വീണ്ടും അടുത്ത് കിടക്കുന്നു…ഉറക്കം പോയിരുന്നു ഞാനൊന്ന് മൂരി നിവര്‍ന്നു