ഞാൻ പതിയെ ശ്രീയുടെ അടുത്ത് വന്ന് അവളെ വിളിച്ച് ചാച്ചന്‍റെ നില്പ് നോക്കാൻ ആംഗ്യം കാട്ടി
“അച്ഛാ…അച്ഛനെന്താ അമ്മയെ ഇങ്ങനെ നോക്കണേ..ഇതിനുമുൻപ് കണ്ടിട്ടില്ലേ അമ്മയെ…”അവൾ ചിരിച്ചകൊണ്ട് ചാച്ചനോട് ചോദിച്ചു
അതിന് ജാനിയമ്മയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ശ്രീയോടായി ചാച്ചൻ “മോളെ…ലച്ചു…ഞാനും അമ്മേം കൂടെ ഈ പോക്കിനൊരു ഹണിമൂണിന് കൂടെ പോയെച്ചു വന്നാ നിനക്ക് വല്ല വിഷമവുമുണ്ടോ…??”(ലച്ചു എന്ന് ഇടക്ക് ചാച്ചന്‍ ശ്രീയെ വിളിക്കാറുള്ളതാണ്)
അത് കേട്ട് ഞാനും ശ്രീയും കൂടെ പൊട്ടി ചിരിച്ചുപോയി
“ശോ..എന്തോന്ന മനുഷ്യാ നിങ്ങളീ പറയുന്നേ..പെങ്കൊച്ചിനു പത്തിരുപത് വയസ്സായി അപ്പോഴ ഹണിമൂണ്‍ “ജാനിയമ്മ നെറ്റിയിലടിച്ച് പറഞ്ഞു
അപ്പോഴും ഞങ്ങൾ കിടന്ന് പൂരചിരിയായിരുന്നു..കാരണം ചാച്ചന്‍റെ നില്പ് അങ്ങനെ ആയിരുന്നു…
ചിരി കുറച്ചൊന്ന് അടങ്ങി ജാനിയമ്മയെയും ചാച്ചനെയും നോക്കിയപ്പോ അവര് എന്തോ തമ്മിൽ കുശുകുശുക്കുന്നുണ്ട്..റൊമാൻസ് ആയിരിക്കും..സത്യത്തിൽ അത് കണ്ടപ്പോ എനിക്ക് ഒരു ചമ്മൽ ആയിരുന്നു.. പതിയെ അവിടുന്നു സ്കൂട്ട് ആവാമെന്ന് കരുതി സ്റ്റെപ്പുകൾ ലക്ഷ്യമാക്കി നീങ്ങി..പിറകെ അവരെ നോക്കി ചിരിച്ചുകൊണ്ട് ശ്രീയും..
“എന്തുന്നാടി നോക്കി ചിരിക്കുന്നെ കേറി പോടി…”അവരെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ ജാനിയമ്മ അവളെനോക്കി വഴക്ക് പറഞ്ഞു…
“ഒന്നൂല്ലേ..ഞാൻ പോയെക്കുവാ..പിന്നെ ഹണിമൂണിനോ..ട്രിപ്പിനോ എന്താന്ന് വെച്ച പൊക്കോ..പക്ഷെ ഒരു കാര്യം ഞാൻ പറഞ്ഞേക്കേം…..”അവൾ അത് പറഞ്ഞ് നിർത്തിയപ്പോ അവർ രണ്ടുപേരും അവളെ നോക്കി ബാക്കി അവളെന്താ പറയാൻ പോകുന്നത് എന്ന് കേൾക്കാൻ
“….എനിക്കിനിയൊരു അനിയനേം അനിയത്തിയെം ഒന്നും നോക്കാനൊന്നും പറ്റൂല കേട്ടല്ലോ..അത് രണ്ടുപേരും ഓർത്താല്‍ കൊള്ളാം…ഹാ..”അവളത് പറഞ്ഞ് ചിരിച്ചു..അത് കേട്ട് ഞാൻ ഞെട്ടിപ്പോയി ഈ പെണ്ണിന്‍റെ നാക്കിനൊരു ബെല്ലും ബ്രേക്കും ഇല്ലാതായിപോയല്ലോ…
കേട്ട് നിന്ന ചാച്ചൻ പൊട്ടിച്ചിരിച്ചുപോയി…ചാച്ചൻ ചിരിക്കുന്നത് കൂടെ കണ്ടപ്പോ ജാനിയമ്മ ശ്രീയെ അടിക്കാനായി കയ്യോങ്ങികൊണ്ട് വന്നു..അവൾ അതിനും