“അല്ല ചാച്ചാ അവരെന്താ തിരികെയുള്ള വരവ് നാളെത്തേക്ക് മാറ്റിയതെന്ന് പറഞ്ഞാര്ന്നോ??..”ഞാൻ തിരക്കി
“വ്യക്തമായി ഒന്നും പറഞ്ഞില്ലട..ചിലപ്പോ ദൂരം കൂടുതലയോണ്ട് നാളെ പകല്‍ എത്തുന്ന പോലെ ഇറങ്ങാന്‍ ആയിരിക്കും” ചാച്ചന്‍ പറഞ്ഞു
“അതേ..അവൻ മാത്രല്ല ഇവിടെ വേറൊരാളും കൂടെ നിപ്പുണ്ട് ട്ടോ..”തന്‍റെ അച്ഛൻ തന്നോടൊന്നും മിണ്ടാതെ എന്നോട് സംസാരിച്ച് നിക്കുന്നത് കണ്ട ശ്രീ ഒരു പിണക്കത്തോടെ പറഞ്ഞു
“അയ്യോ..എന്‍റെ പൊന്നുമോള് ഇവിടെ നിപ്പുണ്ടാർന്നോ ഞാൻ കണ്ടില്ലലോ..”തമാശ രൂപേണ ചാച്ചൻ അവളെ ചേർത്ത് നിർത്തി അവളുടെ താടിയിൽ പിടിച്ചാട്ടികൊണ്ട് പറഞ്ഞു
“ഹും..വേണ്ട വേണ്ട കൊഞ്ചിക്കാൻ വരണ്ട..സ്വന്തം മോള് നിന്നിട്ട് ശ്രദ്ധിക്കുന്നുപോലുമില്ല ..വന്നിറങ്ങിയപ്പോഴേ അവനോട് തന്നെ..പോ…”അവൾ ചാച്ചനെ തള്ളി മാറ്റാൻ നോക്കികൊണ്ട് പറഞ്ഞു
അവൾ നിന്ന് കുതറുന്നത് കണ്ടപ്പോ ചാച്ചൻ ഉടനെ അവളെ ഇക്കിളിയിടാൻ തുടങ്ങി
“അച്ഛാ…വേണ്ട പ്ലീ…സ് മതി മതി അയ്യോ..ഹഹഹ…”അവൾ കുതറിയോടി
“എന്‍റെ സ്വന്തം മകനല്ലേലും നിന്നെപോലെതന്നേയ അവനുമെനിക്ക് !!!…അവന് കുറച്ചധികം സ്നേഹം കൊടുത്താലും കുഴപ്പവൊന്നുമില്ല കേട്ടോടി കുശുമ്പിപ്പാറു..”ചാച്ചൻ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞപ്പോ എന്‍റെ ഉള്ളിലൊരു സന്തോഷമായിരുന്നു..പക്ഷെ അത് മാറികിട്ടാന്‍ അധികം സമയം വേണ്ടിവന്നില്ല…എന്നെ ഇങ്ങനെ കാണുന്ന ചാച്ചന്‍ എനിക്കൊരു മകന്‍റെ സ്ഥാനമല്ലേ തരുന്നത് ?..അപ്പൊ ശ്രീയെ സ്നേഹിക്കുന്നുണ്ടെന്ന് ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കും? ആകെയൊരു ആശയകുഴപ്പത്തിലായി ഞാന്‍ പിന്നെ കൂടുതല്‍ ആലോചിച്ച് ടെന്‍ഷന്‍ കയറ്റിയില്ല…വരുന്നിടത്ത് വെച്ച് കാണാം അത്രന്നെ അതല്ലേ നല്ലത്…
“അമ്മയെന്ത്യേ മോളെ ഒരുങ്ങി നിക്കുവാണോ അതോ ഞാൻ വരാനും കാത്ത് നിന്നേതോ..?”ചാച്ചൻ ശ്രീയോട് ചോദിച്ചു
“ഞാൻ ഒരുങ്ങി നിക്കാണ് മനുഷ്യാ..അല്ലേൽ പിന്നെ നിങ്ങളിവിടെ കിടന്ന് ബഹളം കൂട്ടൂലെ …”ജാനിയമ്മ പുറത്തേക്ക് ഇറങ്ങി വന്ന് പറഞ്ഞു
ചാച്ചൻ ജാനിയമ്മയെയും നോക്കി ഒരു നിമിഷം നിന്നുപോയി..അത്ര സുന്ദരിയായിരുന്നു ജാനിയമ്മ..22 വയസ്സുള്ളൊരു മകളുടെ അമ്മയാണെന്ന് പറഞ്ഞാൽ ഒരു കുഞ്ഞുപോലും വിശ്വസിക്കൂല..ചാച്ചന്‍റെ നില്പ് കണ്ടെനിക്ക് ചിരിയാണ് വന്നത്