അങ്ങനെ ഞങ്ങളുടെ ജീവിതം സന്തോഷകരമായി പോയി കൊണ്ടിരുന്നു…അന്നും ഞാന്‍ പതിവുപോലെ രാവിലെ മമ്മിയുടെ കൂടെ പറമ്പിലേക്കിറങ്ങി…രാവിലെ പത്തിനാണ് കോളേജ് തുടങ്ങുനത് അതുകൊണ്ട് തന്നെ എനിക്ക് ഒന്‍പതു മണിക്ക് പോയാല്‍ മതിയാകും …
“എടാ മോനെ ജോ നീ ഏലത്തിന്റെ കൂടാ ഇങ്ങു കൊണ്ട് പോരെ പോകുമ്പോള്‍ “
മമ്മി വിളിച്ചു പറഞ്ഞുകൊണ്ട് താഴേക്കു ഇറങ്ങി ..
ഞാന്‍ മമ്മി പറഞ്ഞതനുസരിച്ച് കൂടയുമായി താഴേക്കു ചെന്ന് വിളഞ്ഞ ഏലങ്ങള്‍ പറിക്കുവാന്‍ ആരംഭിച്ചു..
“നീ കേട്ടോടാ മോനെ ആ മായയ പറഞ്ഞത് നമ്മുടെ അടിവാരത്തിലെ ബാലന്‍റെ മോള്‍ സുനിത ഒരുത്തന്‍റെ കൂടെ ഒളിചോടിയെന്നു”
“ഏതു ആ പാവം പിടിച്ച കൊച്ചോ ഒന്ന് പോ മമ്മി “
“ഹാ കാര്യം പറഞ്ഞതാട മായക്കു ദുഷിപ്പു പറഞ്ഞിട്ട് എന്തോ കിട്ടാന അത് പട്ടണത്തില്‍ എങ്ങാണ്ട് പടിക്കുവല്ലാരുന്നോ അവിടുത്തെ ഏതോ ചെക്കന്‍റെ കൂടെ പോയി എന്നാ കേട്ടെ”
“ആണോ”
“ഉം അതെ അതല്ലെങ്കിലും നീ പറഞ്ഞ അത്ര പാവം ഒന്നുമല്ല “
“അതെന്ന മമ്മി”
“അത് പിന്നെ”
മമ്മി ഒന്ന് ചുറ്റും നോക്കി എന്നിട്ട് എന്‍റെ അരികിലേക്ക് ഒരല്‍പം കൂടെ നിന്നും ..അവിടെ നിന്നും വിളിച്ചു കൂവിയാല്‍ പോലും ഒരുപാടൊന്നും ആരും കേള്‍ക്കില്ല എന്നറിയാമെങ്കിലും രഹസ്യം പായുമ്പോള്‍ അങ്ങനെ ഇച്ചിരി ഒളിയും മറയുമൊക്കെ വേണമെന്നാണല്ലോ പഴമ ..
“എടാ ആ കൊച്ചു നേരത്തെ ഒരെണ്ണം കളഞ്ഞാതാനെ”
കണ്ടില്ലേ ഞാനും മമ്മിയും അങ്ങനാ ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങള്‍ ഒന്നും തന്നെ ഇല്ല ..
“എന്നാ കളഞ്ഞതാന്നു “
“എട ചെക്കാ ആ പെണ്ണ് ഏതോ ഒരുത്തന്റെ കൂടെ പോയി വയറ്റിലുണ്ടായതാണെന്ന്”
“കര്‍ത്താവേ എന്നിട്ട് “
“എന്നിട്ടെന്ന അത് തന്തയും തള്ളയും ആരും അറിയാതെ കളഞ്ഞു അപ്പൊള ഇപോ ദെ ഇത് ഇങ്ങനെ “
“എന്താലെ “
“ആണേ അതാ ഞാന്‍ പറഞ്ഞെ അവളത്രക്ക് പാവമൊന്നുമല്ല ….അല്ലേലും അവളെ കണ്ടാല്‍ അറിയാം കഴ…”
അത്രയും പറഞ്ഞിട്ട് മമ്മി വീണ്ടും ചുറ്റും നോക്കി
“എന്നാ മമ്മി “
“അല്ലേടാ ആ വല്യമ്മ എങ്ങാനും ഇങ്ങോട്ട് വരുന്നുണ്ടോ എന്ന് നോക്കിയതാ..നാല് കാതാ അതിനു”