അതും പറഞ്ഞു എഡ്ഗർ നടന്നു. അവൻ ഒന്ന് തിരിഞ്ഞ് കൊണ്ട് പറഞ്ഞു
എഡ്ഗർ -പിന്നെ നീ ഇറങ്ങുന്നത് എന്റെ മനസ്സിൽ നിന്നും കൂടി ആണ്. ഇനി എന്റെ കണ്ണ് മുന്നിൽ നിന്നെ കണ്ട് പോകരുത്
എഡ്ഗർ അതും പറഞ്ഞ് റൂമിൽ നിന്ന് ഇറങ്ങി. ഷോണും പോളും അവന്റെ അടുത്ത് വന്നു
ഷോൺ -എന്താടാ പറ്റിയെ അകത്ത് നല്ല ഒച്ചയും ബഹളവും കേട്ടല്ലോ
എഡി -അത് വിക്കിയോട് തന്നെ ചോദിക്ക്
എഡ്ഗറിന്റെ സംസാരം അവരെ ആകെ ഭയത്തിൽ ആക്കി അവർ പെട്ടെന്ന് തന്നെ വിക്കിയുടെ അടുത്ത് ചെന്നു എന്നിട്ട് നടന്നത് എല്ലാം വിക്കിയിൽ നിന്ന് മനസ്സിലാക്കി. അവർ രണ്ട് പേരും തല കുനിച്ച് എഡിയുടെ അടുത്ത് വന്നു
പോൾ -എടാ ഞങ്ങൾ പോവാ
ഷോൺ -സോറി പറഞ്ഞാൽ തീരില്ല എന്ന് അറിയാം. എന്നാലും സോറി നിന്നെ ബുദ്ധിമുട്ടിച്ചതിന്
പോൾ -ഇതോട് കൂടെ ഞങ്ങളും അവനും ആയുള്ളൂ ബന്ധം നിർത്താൻ പോവാ
ഷോൺ -ഞങ്ങൾ ഇപ്പോ തന്നെ ഇറങ്ങാ
അതും പറഞ്ഞ് അവർ റൂമിൽ പോയി ബാഗ് എടുത്ത് വന്നു
ഷോൺ -ഞങ്ങൾ പോവാ
വിക്കി -എനിക്ക് ഒന്ന് ജെസ്സിയുമായി സംസാരിക്കണം
അത് കേട്ടപ്പോൾ എഡ്ഗർ ദേഷ്യത്തോടെ വിക്കിയെ നോക്കി. ഇത് കണ്ട് അവർ അവനെ വിളിച്ചു കൊണ്ട് പോയി. അങ്ങനെ അവർ അവിടെ നിന്നും ഇറങ്ങി. എഡ്ഗർ മുകളിൽ മമ്മിയുടെ അടുത്ത് ചെന്നു അവിടെ പേടിച്ച് ഇരിക്കുന്ന ജെസ്സിയുടെ അടുത്ത് അവൻ ഇരുന്നു
ജെസ്സി -താഴെ നല്ല ഒച്ച ഒക്കെ കേട്ടല്ലോ
എഡി -മ്മ്
ജെസ്സി -അവർ പോയോ
എഡി -പോയി
ജെസ്സി -ഇച്ചായൻ അവനെ തല്ലിയോ
എഡി -മ്മ്
ജെസ്സി -അത് വേണ്ടായിരുന്നു
എഡി -എന്റെ പെണ്ണിനെ കേറി പിടിച്ചാൽ ഞാൻ വേറെ എന്താ ചെയ്യാ
ജെസ്സി -ഇച്ചായന് എന്നോട് ദേഷ്യം ഉണ്ടോ
എഡി -എന്തിന്
ജെസ്സി -എന്നെ അവൻ ഉമ്മ വെച്ചതിനു
എഡി -ജെസ്സി അറിഞ്ഞു കൊണ്ട് അല്ലല്ലോ. പിന്നെ ഈ മനസ്സും ശരീരവും