ജെസ്സി നടന്നത് പറയാൻ തീരുമാനിച്ചു
അവൾ തപ്പിതടഞ്ഞ് കാര്യങ്ങൾ പറയാൻ തുടങ്ങി
ജെസ്സി -അത് പിന്നെ ആ വിക്കി
എഡി -കാര്യം എന്താണ് എന്ന് തെളിച്ച് പറ
ജെസ്സി -ആ വിക്കി എന്നെ ഉമ്മ വെച്ചു
എഡ്ഗറിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു
എഡി -അവൻ നിന്നെ ഉമ്മ വെച്ചെന്നോ
ജെസ്സി -അതെ ഞാൻ അടുക്കളയിൽ ജോലി ചെയ്‌യായിരുന്നു പെട്ടെന്ന് എന്നെ കടന്ന് പിടിച്ച് ചുംബിക്കുകയായിരുന്നു
എഡ്ഗർ കട്ടിലിൽ നിന്ന് എണീറ്റു
ജെസ്സി -ഇച്ചായ പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട
എഡി -എന്ത് വേണം എന്ന് എനിക്ക് അറിയാം. നീ ഇവിടെ തന്നെ ഇരുന്നാൽ മതി
എഡ്ഗറിന്റെ വാക്കുകൾ കേട്ട് ജെസ്സി ആകെ ഭയന്നു. നടന്നത് പറയണ്ട എന്ന് വരെ അവൾക്ക് തോന്നി
എഡ്ഗർ റൂമിൽ നിന്ന് ഇറങ്ങി വിക്കി അടുത്ത് ചെന്നു. അവന്റെ വരവ് കണ്ടപ്പോൾ തന്നെ വിക്കി കാര്യം മനസ്സിലായി
എഡി -എടാ എനിക്ക് വിക്കിയും ആയി തനിച്ച് ഒന്ന് സംസാരിക്കണം
പോൾ -ശെരി ടാ
എഡിയുടെ സംസാരത്തിൽ എന്തോ ഗൗരവം ഉള്ള കാര്യം ആണെന്ന് അവർക്ക് മനസ്സിലായി അത് കൊണ്ട് കൂടുതൽ ചോദ്യം ചോദിക്കാതെ അവർ രണ്ടാളും അവിടെ നിന്ന് ഇറങ്ങി. അവർ ഇറങ്ങിയതും എഡി വാതിൽ അടച്ച് കൂറ്റി ഇട്ടു എന്നിട്ട് വിക്കിയുടെ അടുത്തേക്ക് നടന്നു. വിക്കി ആകെ ഭയന്ന് വിറച്ചു ആദ്യമയാണ് എഡിയെ ഇത്ര ദേഷ്യത്തിൽ അവൻ കാണുന്നത്
എഡി -നീ എന്താടാ എന്റെ മമ്മിയോട് ചെയ്യ്തത്
വിക്കി -എല്ലാം പറയാം ആദ്യം നീ ഇവിടെ ഒന്ന് ഇരിക്ക്
എഡി -നീ എന്നെ ഇരുത്താൻ ഒന്നും നോക്കണ്ട
വിക്കി -എടാ പറ്റി പോയി. ഞാൻ അറിയാതെ ഒരു ഉമ്മ കൊടുത്തു