അത് ഞാൻ നീ വരുമ്പോൾ പറയാം. നീ വീട്ടിലേക്കു വാ കണ്ണനെ കൂടി വിളിച്ചോ
ശരിടാ ഞാൻ വരാം നീ പോയി റെഡി ആകു മൈരേ എന്ന് പറഞ്ഞു അവൻ കാൾ കട്ടാക്കി
ഇന്നലെ അവനെ ഇടിച്ചത് ഓർമയുണ്ട്. അതിനു മുൻപ് നടന്നതും പിന്നെ നടന്നതും ഓർമയില്ല. ആ അവൻ വരുമ്പോൾ ചോദിക്കാം.
പുന്നെ സമയം കളയാൻ നിന്നില്ല വേഗം കുളിച്ചു ഒരു മുണ്ടും ഷർട്ടും എടുത്തിട്ട് ഹാളിലേക്ക് ചെന്ന്. അമ്മ പതിവുപോലെ അടുക്കളയിൽ ഉണ്ട്. അച്ഛൻ ആണെങ്കിൽ കുളിക്കുന്നു.
എനിക്കുള്ള ചായ ഗ്ലാസിലെടുത്തു തന്നു കൊണ്ട് അമ്മ ചോദിച്ചു
എങ്ങോടാ മുതലാളി രാവിലെ തന്നെ? ആരെ കാണാൻ ആണ്?
ഞാൻ വെറുതെ അമ്പലത്തിലേക്ക്. എന്താ അമ്മ അങ്ങനെ ചോദിച്ചേ?
അല്ല ഏതെങ്കിലും പെണ്ണിനെ കാണാൻ ആണോ ഈ കുളിച്ചൊരുങ്ങി പോകുന്നെന്ന് ഒരു സംശയം. അല്ലാതെ നീയൊക്കെ എന്തിനാ അമ്പലത്തിൽ പോകുന്നെ
അങ്ങനെ ഒരു പെണ്ണ് ഈ വിഷ്ണുവിന്റെ മനസ്സിൽ ഉണ്ടെങ്കിൽ ഈ അമ്മക്കുട്ടി അറിയാതെ ഇരിക്കുവോ
അമ്മയും മോനും എന്താ സ്നേഹം
എന്ന് പറഞ്ഞു കൊണ്ട് ദേവു അടുക്കളയിലോട്ടു വന്നു.
ദേവു എന്നാ ദേവിക അനിയത്തി ആണ്. എന്നേക്കാൾ 3വയസിനു ഇളയതാണ് അവൾ. അച്ഛനും ആയിട്ടെ അവൾ ചെരൂ. അമ്മയുമായി എപ്പോഴും അടിയാണ്. പക്ഷെ തമ്മിൽ കാണാതെ ഇരിക്കാൻ രണ്ടിനും കഴിയില്ല എന്നതാണ് സത്യം.
എന്റെ മോൻ മാത്രമല്ലെ എന്നെ സ്നേഹിക്കാൻ ഒള്ളു. അല്ലാതെ ആരുണ്ട്
ഇത് പറഞ്ഞു കൊണ്ട് അമ്മ എന്നെ കണ്ണടച്ച് കാണിച്ചു.സത്യത്തിൽ അത്