“എന്ത്..”
” പിന്നെ…… നിന്റെ നിൽപ്പ് കണ്ടിട്ട് എന്തോ ഒരു കള്ളത്തരം ഉണ്ടല്ലോ നീ ആരെയെങ്കിലും കൊന്നുവോ…..”????
ഞാൻ അവളെ മിഴിച്ചു നോക്കി…..
അവൾ എന്നെയും നോക്കി കൊണ്ട് നേരെ അടുക്കളയിലോട്ടു പോയി……
അവിടെ നിന്നൊരു അലർച്ചയായിരുന്നു……
“എടാ മഹാപാപി നിനക്ക് തിന്നാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് എന്നെക്കൊണ്ട് ഇതൊക്കെ ഉണ്ടാക്കി വെയിപ്പിച്ചത്…..”
ഞാൻ തലയിൽ കൈ വെച്ചു പോയി……. സത്യം പറഞ്ഞാൽ ഞാൻ തലേന്ന് രാത്രി ഫുഡ് കഴിച്ചിട്ടില്ലായിരുന്നു…… ഇക്കണ്ട കാര്യങ്ങൾ ഒക്കെ ആലോചിച്ചിരുന്നത് കൊണ്ട് കഴിക്കാൻ ഞാൻ മറന്നുപോയി ……
ഓടിവന്ന് എന്റെ ടീ ഷർട്ടിൽ പിടിച്ചുകൊണ്ടവൾ ചോദിച്ചു…..
” സത്യം പറ നിനക്കെന്താ പറ്റിയത് “…….???
അതും ചോദിച്ചു അവൾ നിൽക്കുമ്പോൾ വീണ്ടും കോളിംഗ് ബെൽ മുഴങ്ങി…..
ഇത്തവണ എനിക്കൊന്നും തോന്നിയില്ല…..വാച്ച്മൻ ആകുമെന്ന് കരുതി അവിടെ നിന്നു……. എന്നിട്ട് അത്യാവശ്യ കാര്യങ്ങൾ പറയാൻ വാച്ച്മാൻ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരും…….
“നിനക്കുള്ളത് ഞാൻ വന്നിട്ട് തരാടാ തെണ്ടീ”
എന്ന മട്ടിൽ ഒരു നോട്ടം നോക്കി അവൾ പോയി വാതിൽ തുറന്നു……….