ഓരോന്ന് ചിന്തിച്ചു സമയം പോയതൊന്നും ഞാൻ അറിഞ്ഞില്ല….. പോരാത്തതിന് അവിടെ കിടന്നു ഉറങ്ങി പോവുകയും ചെയ്തു……..
അങ്ങനെ രാവിലെ പതിനൊന്നു മണിയായി എഴുന്നേറ്റപ്പോൾ തന്നെ…..
തലേന്ന് നടന്നതൊക്കെ മിന്നായം പോലെ മനസിലേക്ക് വന്നു……
നിള ഇന്ന് വരുകയാണ്…..
ആ ചിന്ത തന്നെ ഭയവും സന്തോഷവും ഒരേപോലെ എനിക്ക് ഫീലായി…..
എഴുന്നേറ്റു പോയി ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും ചായ കുടിക്കാൻ തോന്നി കിച്ചൻ കേറാൻ ഒരുങ്ങിയതും ദേ കാളിങ് ബെൽ……!!!!!
എന്തെണെന്നറിയാതെ ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങി…..
റീതു എങ്ങാനും ആണെങ്കിൽ…….
“കൂൾ ബേബി കൂൾ,”
എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ വാതിൽ തുറന്നതും ദേ നിക്കുന്നു തനു…..
എനിക്ക് ശ്വാസം വീണു……
” ഉഫ് കുരിപ്പേ നീയായിരുന്നോ…… ”
” അല്ലെങ്കിൽ നിന്നെ കാണാനിവിടെ ആരാണ് വരുന്നത്…… ”
ഞാൻ ചിരിച്ചു
“സത്യം പറ എന്തായിരുന്നു ഇവിടെ പരിപാടി “..???