❣️ നീയും ഞാനും 4 [അർച്ചന അർജുൻ]

Posted by

” എടാ ജഗാ…. എന്തേലും പറയെടാ….. ഇങ്ങനെ ഇരിക്കാതെ……. ഞങ്ങൾക്ക് നീയില്ലാതെ…… ”

 

രാഹുലിന്റെ വാക്കുകൾ പാതിക്ക് വെച്ചു മുറിഞ്ഞു…..

 

ഞാനവനെ നോക്കി…. വീണ്ടും നോട്ടം പുറത്തേക്ക് പായിച്ചു…..

 

അവന്മാർ മൂന്ന് പേരും ഇടയ്ക്കിടെ കണ്ണ് തുടയ്ക്കുന്നുണ്ട്…..

 

ഇല്ല….. എനിക്കിനി മാറാൻ പറ്റുമോ…… ഇവരുടെ പഴയ ജഗൻ ആകാൻ എനിക്ക് കഴിയുമോ….അമ്മേടേം അച്ഛന്റേം പഴയ ജിത്തു ആകുവാൻ എനിക്ക് കഴിയുമോ…….

 

പിന്നെ നാല് മാസം നീണ്ട യുദ്ധമായിരുന്നു….പഴയ ജഗത്തിനെ വീണ്ടെടുക്കാനുള്ള യുദ്ധം…..അവളെ കൂടെ ഇല്ലെങ്കിൽ പോലും അവൾ പറഞ്ഞിരുന്ന ഓരോ കാര്യങ്ങളും അതേപടി ഞാൻ അനുസരിച്ചു പോന്നിരുന്നു…..

 

എന്റെ മനസ്സിൽ അവൾ തിരിച്ചു വരും എന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിച്ചു…….. ഞാൻ ആശുപത്രിയിൽ നിന്നും ഇറങ്ങിയപ്പോഴേക്കും അവസാന എക്സമായിരുന്നു……..അവൾക്ക് വേണ്ടി മാത്രമാ ഡിഗ്രി ഞാൻ എഴുതി…… അപ്പോഴൊക്കെയും ഞാനും വാസുദേവനും തമ്മിൽ കാണാതിരിക്കാൻ അവന്മാർ പ്രതേകം ശ്രദ്ധിച്ചിരുന്നു……..

 

ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എനിക്ക് കാര്യമായി മാറാൻ പറ്റിയില്ല…… ആദ്യ പ്രണയത്തിന്റെ നല്ല ഓർമകളുമായി ഞാനങ്ങനെ നടന്നു…..കോളേജ് കഴിഞ്ഞ് നാല് മാസത്തോളമായി…. അവന്മാർ ഇപ്പോഴും എപ്പോഴും വരും….. എന്റെ കൂടെ തന്നെ ആയിരുന്നു പലപ്പോഴും…. കാരണം എന്നെ തിരിച്ചു കൊണ്ട് വരേണ്ടത് അവരുടെ കൂടെ ആവശ്യം ആണല്ലോ…..

 

അവളുടെ ഓരോ കാര്യങ്ങൾ അവന്മാർ പറയാൻ തുടങ്ങുമ്പോ ഞാൻ നിർത്തിക്കും…..

 

 

അവൾ വരും…… ”

 

അത്രമാത്രം ഞാൻ പറഞ്ഞു നിർത്തും……..

Leave a Reply

Your email address will not be published. Required fields are marked *