കോമിക് ബോയ് 9 [Fang leng] [Climax]

Posted by

മാസ്റ്റർ പാടയാളിയോട് ഉത്തരവിട്ടു പടയാളി പീറ്ററിനു നേരെ നടന്നടുക്കുവാൻ തുടങ്ങി

ഉടൻ തന്നെ ജൂലി കരഞ്ഞു കൊണ്ട് മാസ്റ്ററുടെ അടുത്തേക്ക് ഓടി

ജൂലി :ഞാൻ നിങ്ങളുടെ കാലുപിടിക്കാം ദയവ് ചെയ്ത് അവനെ കൊണ്ട് പോകല്ലേ എനിക്ക് ഈ ലോകത്ത് വേറാരുമില്ല ഞാൻ നിങ്ങൾക്ക് എന്ത് വേണമെങ്കിലും തരാം എന്റടുത്തുള്ള എല്ലാ സ്വത്തുക്കളും നിങ്ങൾ എടുത്തോ അവനെ മാത്രം എനിക്ക് വിട്ടുതന്നാൽ മതി

ജൂലി മാസ്റ്ററുടെ കാലിൽ വീണു കരയാൻ തുടങ്ങി

“അവനെ വിട്ടേക്ക് ഭടാ “മാസ്റ്റർ ഭടന് നിർദ്ദേശം നൽകി

മാസ്റ്റർ :എഴുന്നേൽക്ക് കുട്ടി

മാസ്റ്റർ പതിയെ ജൂലിയെ നിലത്ത് നിന്ന് എഴുന്നേൽപ്പിച്ചു

ജൂലി :അവനെ കൊണ്ട് പോകല്ലേ പ്ലീസ്

മാസ്റ്റർ പീറ്ററിനെ നോക്കി സംസാരിക്കാൻ തുടങ്ങി

മാസ്റ്റർ :കോമിക് വേൾഡിൽ നിന്ന് പുറത്തേക്കു വന്നതിനേക്കാൾ വലിയ തെറ്റാണ് നീ ഈ കുട്ടിക്ക് പ്രതീക്ഷകൊടുത്തതി ലൂടെ ചെയ്തിരിക്കുന്നത് ഒരു കോമിക് കഥാപാത്രം ആണെന്നറിഞ്ഞിട്ടും നീ ഈ കുട്ടിയെ പ്രണയിച്ചു നിന്നെ ഇവിടെ നിന്നുകൊണ്ട് പോകുന്നതിലൂടെ നിന്നെ തന്നെയാണ് ഞാൻ രക്ഷിക്കാൻ ശ്രമിച്ചത് എന്നാൽ ഈ കുട്ടിയുടെ മുൻപിൽ വച്ച് ഞാൻ നിസ്സഹായനാണു പീറ്റർ നീ ആദ്യം തിരിച്ചറിയേണ്ടത് നിനക്ക് ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല എന്നതാണ് കാരണം ഇത് നിന്റെ ലോകമല്ല ഒരു നിശ്ചിത സമയത്തിൽ കൂടുതൽ നീ ഇവിടെ നിന്നാൽ നിന്റെ ശരീരം പൂർണമായും നശിച്ചു നീ ഇല്ലാതാകുന്നതാണ് ഇപ്പോൾ തന്നെ നിന്റെ ശരീരം അതിനുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ടാകും ഒരു മാസ്റ്റർ എന്നനിലയിൽ നിന്റെ നാശത്തിൽ നിന്ന് നിന്നെ രക്ഷിക്കാനാണു ഞാൻ ശ്രമിച്ചത് പക്ഷെ ഇപ്പോൾ ഞാൻ നിസ്സഹായനാണു 12മണിയാകാൻ ഇനി 2മണിക്കൂർ കൂടി ബാക്കിയുണ്ട് അതാണ് നിനക്ക് തിരികെ വരുവാനുള്ള അവസാന അവസരവും അത് കഴിഞ്ഞാൽ ഞാൻ തന്ന കോയിൻ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല എന്തായാലും തീരുമാനം നീ എടുക്കുക നിനക്ക് എത്ര നാൾ ഈ ലോകത്ത് നിൽക്കാനാകും എന്ന് എനിക്കറിയില്ല നിനക്ക് എത്ര ദിവസം കൂടി ഉണ്ടെന്നും എനിക്കറിയില്ല ഇനി നിനക്ക് തീരുമാനിക്കാം പറ്റുന്നത്ര കാലം ഈ കുട്ടിയോടൊപ്പം നിൽക്കണോ അതോ തിരികെ വരണോ എന്ന്

ഇത്രയും പറഞ്ഞു മാസ്റ്ററും ഭടനും അവിടെ നിന്നുമറഞ്ഞു വീടിനുള്ളിലേ നീല പ്രകാശം മാറി വീണ്ടും ലൈറ്റ് തെളിഞ്ഞു കേട്ടതോന്നും വിശ്വസിക്കാൻ പറ്റാതെ ജൂലി നിശ്ചലമായി നിന്നു

പീറ്റർ വേഗം തന്നെ ജൂലിയുടെ അടുത്തേക്കെത്തി ജൂലിയെ കെട്ടിപിടിച്ചു

ജുലി :അവർ പറഞ്ഞതൊക്കെ സത്യമാണോ പീറ്റർ

Leave a Reply

Your email address will not be published. Required fields are marked *