കോമിക് ബോയ് 9 [Fang leng] [Climax]

Posted by

കോമിക് മാസ്റ്ററും പടയാളിയും

ജൂലി :ആരാ നിങ്ങൾ എന്തിനാ എന്റെ വീട്ടിൽ കയറിയത്

മാസ്റ്റർ :ഞങ്ങളിൽ ഒരാൾ നിന്നോടൊപ്പംമുണ്ട് അവനു വേണ്ടിയാണ് ഞങ്ങൾ വന്നത്

ജൂലി പരിഭവത്തോടെ പീറ്ററിന്റെ മുഖത്തേക്ക് നോക്കി

എന്നാൽ ഒന്നും മിണ്ടാതെ നിശ്ചലനായി നിൽക്കുന്ന പീറ്ററിനെയാണ് ജൂലി കണ്ടത്

മാസ്റ്റർ :എന്താ പീറ്റർ നീ ഒന്നും മിണ്ടാതെ നിൽക്കുന്നത് നീ എന്ത് കരുതി ഞാൻ നിന്നെ കണ്ടെത്തില്ലെന്നൊ നിന്റെ കയ്യിൽ കോമിക് കോയിൻ തന്നപ്പോൾ തന്നെ എനിക്കറിയാമായിരുന്നു നീ ഒരിക്കലും തിരിച്ചു വരാൻ തയ്യാറാകില്ലെന്ന് നീ ഒരിക്കലും എന്നെ ഇവിടെ വരുത്താൻ പാടില്ലായിരുന്നു പീറ്റർ

ജൂലി :അപ്പോൾ നിങ്ങൾ പീറ്ററിനെ കൊണ്ടുപോകാനാണോ വന്നത് ഇല്ല ഒരിക്കലും ഞാൻ സമ്മതിക്കില്ല എന്റെ വീട്ടിൽ നിന്ന് അവനെ കൊണ്ട് പോകാൻ നിങ്ങൾക്കാകില്ല അവൻ എന്റേതാണ്

മാസ്റ്റർ :ഓ അപ്പോൾ ഇവളാണൊ നീ ഇവിടെ നിൽക്കാനുള്ള കാരണം ഹ ഹ കൊള്ളാം കോമിക് കഥാപാത്രത്തിനു മനുഷ്യനോട്‌ പ്രണയം

ജൂലി :പീറ്റർ എന്തൊക്കെയാ ഇത് ഇവർ ഏന്തോക്കെയാ ഈ പറയുന്നത് എന്തെങ്കിലും ഒന്ന് പറ പീറ്റർ

ജൂലിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി

പീറ്റർ :പേടിക്കണ്ട ജൂലി ഞാൻ നിന്നെ വിട്ട് ഒരിടത്തും പോകില്ല

മാസ്റ്റർ :അത് നീയല്ല പീറ്റർ തീരുമാനിക്കേണ്ടത്

പീറ്റർ :എന്റെ ജീവിതം ഞാൻ തന്നെ തീരുമാനിക്കും അതിൽ നിങ്ങൾക്ക് യാതൊരു കാര്യവുമില്ല

മാസ്റ്റർ :നിനക്ക് നിന്റേതായ ഒരു ജീവിതം ഇല്ല പീറ്റർ നീ എഴുത്ത് കാരന്റെ ഒരു ഭാവന മാത്രമാണ്

ജൂലി :നിങ്ങൾ മര്യാദക്ക് എന്റെ വീട്ടിൽ നിന്ന് പൊക്കോ പീറ്റർ ഒരിടത്തേക്കും വരില്ല

മാസ്റ്റർ :മനുഷ്യരുമായി സംസാരിച്ചു നിൽക്കാൻ എനിക്ക് സമയമില്ല വേഗം എന്നോടൊപ്പം വരാൻ നോക്ക് പീറ്റർ നിന്റെ നല്ലതിനാണ് ഞാൻ പറയുന്നത്

പീറ്ററിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി

പീറ്റർ :മാസ്റ്റർ ദയവ് ചെയ്ത് എന്നെ ഇവിടെ നിൽക്കാൻ അനുവദിക്കണം എനിക്ക് ഒരിക്കലും ജൂലിയെ പിരിയാൻ സാധിക്കില്ല

മാസ്റ്റർ :നീ വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കുകയാണ് പീറ്റർ നിന്റെ സമ്മതം ഇല്ലാതെയും എനിക്ക് നിന്നെ കൊണ്ട് പോകാൻ അറിയാം

“അവനെ പിടിച്ചുകൊണ്ട് വാ “

Leave a Reply

Your email address will not be published. Required fields are marked *